സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരെ കെ.പി.എസ്.ടി.എ. ആദരിച്ചു.

കാസര്‍കോട്: കെ.പി.എസ്.ടി.എ. കാസര്‍കോട് റവന്യൂ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു. ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച ഗുരുവന്ദനം 2024 യാത്രയയപ്പ് സമ്മേളനം കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ലാ പ്രസിഡന്റ് കെ.വി. വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദന്‍ മുഖ്യഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ വട്ടപ്പാറ അനില്‍കുമാര്‍ വിരമിക്കുന്ന അധ്യാപകര്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് വി. മണികണ്ഠന്‍, സംസ്ഥാന സെക്രട്ടറി ജി.കെ. ഗിരിജ, സംസ്ഥാന നിര്‍വാഹക നിര്‍വാഹക സമിതി അംഗം എ.വി.ഗിരീശന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍. നന്ദികേശന്‍, എ. ശോഭന, ജോസ് മാത്യു, എം. അശോകന്‍, സി.കെ. വേണു, കെ. സുരേന്ദ്രന്‍ എന്നിവര്‍ക്ക് ജില്ലാ കമ്മിറ്റി ഉപഹാരം നല്‍കി. റവന്യൂ ജില്ലാ സെക്രട്ടറി പി.ടി. ബെന്നി, കെ.രമേശന്‍, ജി.കെ. ഗിരീഷ്, കെ. അനില്‍കുമാര്‍, പ്രശാന്ത് കാനത്തൂര്‍, കെ. ശ്രീനിവാസന്‍, അശോകന്‍ കോടോത്ത്, യൂസഫ് കൊട്യാടി, സ്വപ്ന ജോര്‍ജ്, ടി. രാജേഷ് കുമാര്‍, ജോമി ടി. ജോസ് തുടങ്ങിയവര്‍സംസാരിച്ചു.

Spread the love
error: Content is protected !!