കാഞ്ഞങ്ങാട് : സമഗ്രശിക്ഷാ കാസര്‍കോട് , ബി.ആര്‍ സി ഹോസ്ദുര്‍ഗ് പരിധിയിലെ75 സ്‌കൂളുകളില്‍ 2023 – 24
അധ്യയന വര്‍ഷം നടപ്പിലാക്കിയ അക്കാദമിക – അക്കാദമികേതര പ്രവര്‍ത്തനങ്ങളുടെ സമഗ്രതലത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടങ്ങിയ പുസ്തകം ഒരോ സ്‌കൂളിന്റെ പേരില്‍ പുറത്തിറക്കാനുള്ള മഹത്തായ സംരംഭത്തിലാണ് ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍ സി ടീം അംഗങ്ങള്‍. ഈ അക്കാദമിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ അക്കാദമിക വര്‍ഷാന്ത്യത്തിലെ പഠനോത്സവം വരെ സ്‌കൂള്‍ നടപ്പിലാക്കിയ നൂതന വിദ്യാഭ്യാസ പരിപാടികള്‍, സ്‌കൂള്‍ നേടിക അക്കാദമിക മികവുകള്‍, സ്‌കൂളിന്റെ ഭൗതികമാറ്റങ്ങള്‍, വരും വര്‍ഷങ്ങളില്‍ സ്‌കൂള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അക്കാദമിക വിഷന്‍, പി ടി എ, എസ് എം സിയുടെ ഇടപെടല്‍, സ്‌കൂളിന്റെ ചരിത്രം ഉള്‍പ്പെടെയുള്ള സമഗ്രമായ വിവരങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകങ്ങളാണ് ഇറങ്ങുന്നത് .
ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍.സി യുടെ കഴിഞ്ഞ വര്‍ഷത്തെ അക്കാദമികവും ഭൗതികവുമായ ഇടപെടലുകള്‍ക്ക് ഊന്നല്‍ നല്‍കും. ബി.ആര്‍.സി പ്രവര്‍ത്തകള്‍ സ്‌കൂള്‍ ഡാറ്റകള്‍ നേരിട്ട് ശേഖരിച്ചാണ് 75 പുസ്തകങ്ങള്‍ ഇറക്കുന്നത്.ആദ്യ പുസ്തകത്തിന്റെ ഔപചാരിക ഉദ്ഘാടനം ഹോസ്ദുര്‍ഗ് എ. ഇ. ഒ ഗംഗാധരന്‍ കെ നിര്‍വ്വഹിച്ചു. കഴിഞ്ഞ മാസം ഫ്രെബ്രുവരി 11 ന് ഉദ്ഘാടനം ചെയ്ത കേരളത്തിലെ ലിഫ്റ്റ് സംവിധാനം ഉള്‍പ്പെടെ എല്ലാ സൗകര്യ ആളോടുകൂടിയ 3 നില കെട്ടിടം സ്വന്തമാക്കിയ ജി.എല്‍.പി സ്‌കൂള്‍ നീലേശ്വരത്തിന്റെ ഉയരെ… എന്നു പേരിട്ട പുസ്തകമാണ് ആദ്യത്തെ പ്രസിദ്ധീകരണം ‘. ബി.ആര്‍ സി സ്റ്റാഫ് അംഗങ്ങളായ സജീഷ്.യു.വി, നിഷ കെ ,ശ്രീജ.പി, ശ്രീജ.കെ.വി, ശാരിക. കെ, ലതിക .എ , നയന കെ, അനുശ്രീ കെ , പ്രവീണ. കെ, രചന കെ,മഞ്ജുള . എം പി , ഉണ്ണികൃഷ്ണന്‍, അര്‍പ്പിത തുടങ്ങിയവരാണ് പ്രസിദ്ധീകരണത്തിന് നേതൃത്വം നല്‍കുന്നത്.ചടങ്ങില്‍ ഡയറ്റ് ലക്ച്ചറര്‍ അജിത ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ട്രെയിനര്‍ന്മാരായ സുബ്രഹ്‌മണ്യന്‍,. വി.വി രാജഗോപാലന്‍.പി എന്നിവര്‍ സംസാരിച്ചു.ഹോസ്ദുര്‍ഗ് ബി.ആര്‍.സി ബ്ലോക്ക് പ്രോഗ്രാം കോ- ഓഡിനേറ്റര്‍ ഡോ: രാജേഷ്.കെ.വി സ്വാഗതവും സി.ആര്‍ സി കോ-ഓഡിനേറ്റര്‍ നിഷനന്ദിപറഞ്ഞു.