ചിത്താരി പൊയ്യക്കര അടിയാപട്ടം കരിഞ്ചാമുണ്ഡി കാവ് കളിയാട്ട മഹോത്സവം: നാള്‍ മരം മുറിക്കല്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: ചാമുണ്ഡി കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന പരിധിയില്‍ വരുന്ന പൊയ്യക്കര അടിയാ പട്ടം കരിഞ്ചാമുണ്ഡി കാവ് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള നാള്‍ മരം മുറിക്കല്‍ ചടങ്ങ് നടന്നു. ക്ഷേത്ര സ്ഥാനികരുടെയും കര്‍മ്മികളുടെയും ചാമുണ്ഡി കുന്ന് വിഷ്ണു ചാമുണ്ഡശ്വരി ദേവസ്ഥാന കമ്മിറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ ചേറ്റുകുണ്ടിലാണ് നാള്‍ മരം മുറിക്കല്‍ ചടങ്ങ് നടന്നത്. പിന്നീട് മുറിച്ച ചെമ്പക മരത്തിന്റെ തടിയും ചില്ലകളും ഘോഷയാത്രയായി കളിയാട്ട മഹോത്സവം നടക്കുന്ന ചിത്താരി പൊയ്യക്കര അടിയാ പട്ടം കരിഞ്ചാമുണ്ഡി കാവിലെത്തിച്ചു. മഹോത്സവ കമ്മിറ്റി ചെയര്‍മാന്‍ പത്മനാഭന്‍ പൊയ്യക്കര, കണ്‍വീനര്‍ ചന്ദ്രന്‍ കൊളവയല്‍,ഖജാന്‍ജി അജിത് കുമാര്‍ കുന്നരുവത്ത് കരിഞ്ചാമുണ്ഡി കാവ് പ്രസിഡന്റ് എം. വി.ശ്രീധരന്‍, സെക്രട്ടറി കെ. വി. ദിവാകരന്‍, ജോയിന്റ് സെക്രട്ടറി സന്തോഷ് അടിയാ പട്ടം, ഖജാന്‍ജി വളപ്പില്‍ കൃഷ്ണന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് അടയാളം കൊടുക്കല്‍ ചടങ്ങും നടന്നു. ചടങ്ങില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കാളികളായി. ഏപ്രില്‍ 1,2, 3 തീയതികളിലായി നടക്കുന്ന കളിയാട്ട മഹോത്സവത്തില്‍ ഗുരുദൈവം, പഞ്ചുരുളി, കല്ലുരുട്ടി, കുറത്തിയമ്മ, വേതാളം,കാപ്പാളത്തിയമ്മ, തൂവക്കാളി,പുലി ചാമുണ്ഡി, കരിഞ്ചാമുണ്ഡി, കപാ ലമൂര്‍ത്തി,ഗുളികന്‍, പരതാളിയമ്മ,വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങള്‍അരങ്ങില്‍എത്തും.

Spread the love
error: Content is protected !!