ശ്രീ മുളവിന്നൂര്‍ ഭഗവതി ക്ഷേത്ര കഴകത്തില്‍ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു

പറക്കളായി : യാദവ സമുദായത്തിന്റെ പ്രധാന നാല് കഴകങ്ങളില്‍ ഒന്നായ മുളവിന്നൂര്‍ ഭഗവതി ക്ഷേത്ര കഴക ത്തിലെ 2024 – 26 വര്‍ഷത്തേക്കുള്ള ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.
വിശ്വനാഥന്‍ മലയാക്കോള്‍ (പ്രസിഡന്റ് ) , മനു ചേമന്തോട് ( ജനറല്‍ സെക്രട്ടറി), തമ്പാന്‍ പൂതങ്ങാനം
( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ബാലകൃഷ്ണന്‍ വയമ്പ് അധ്യക്ഷനായി.
വിജയന്‍ മുളവിന്നൂര്‍, തമ്പാന്‍ പറക്കളായി, ഉമേശന്‍ മുളവിന്നൂര്‍ എന്നിവര്‍ സംസാരിച്ചു.
എം.നാരായണന്‍ മുണ്ടപ്ലാവ് സ്വാഗതവും മനു ചേമന്തോട് നന്ദിയും പറഞ്ഞു.

 

Spread the love
error: Content is protected !!