ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവം : ഓവറോള്‍ കിരീടം ചൂടി ദുര്‍ഗ
അമ്പലത്തറ: കലയുടെ വര്‍ണ്ണവസന്തം തീര്‍ത്ത അഞ്ചു നാളുകള്‍ക്ക് പരിസമാപ്തി. 65-ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവം അമ്പലത്തറ ജി.വി.എച്ച്.എസ്. കഎസില്‍ സമാപിക്കുമ്പോള്‍ 613 പോയിന്റ് നേടി
കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ കിരീടം സ്വന്തമാക്കി. 449 പോയിന്റ് നേടി നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. 386 പോയിന്റ് എ ജി എച്ച് എസ് എസ് കോടോത്ത് മൂന്നാം സ്ഥാനംകരസ്ഥമാക്കി.സമാപന സമ്മേളനം നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പി പി മുഹമ്മദ്‌റാഫി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. സി.കെ. സബിത , ബ്ലോക്ക് മെമ്പര്‍ നാരായണന്‍ മാടിക്കാല്‍, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി വന്ദന, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എ.വി. മിനി , കെ സുനിത,
സി. കൃഷ്ണകുമാര്‍, കെ.വി. ശ്രീജിത്ത്, കെ.ബിന്ദു, എച്ച്. സുമിത്ര, എം.രേഖ, ഹോസ്ദുര്‍ഗ് എ.ഇ.ഒ കെ. സുരേന്ദ്രന്‍,
പി.ടി.എ പ്രസിഡന്റ് പി. ജയകുമാര്‍, പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ എന്നിവര്‍ സംസാരിച്ചു.
ജനറല്‍ കണ്‍വീനര്‍ പി.വി. രാജേഷ് മാസ്റ്റര്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രാജേഷ് സ്‌കറിയ
സ്വാഗതവും വൈസ് ചെയര്‍മാന്‍ കെ വി . പ്രശാന്ത് നന്ദിയും പറഞ്ഞു. കലോത്സവത്തിന് ഭാഗമായി നടത്തിയ സാംസ്‌കാരിക ഘോഷയാത്രയില്‍ ഒന്നാം സ്ഥാനം പുല്ലൂര്‍ പെരിയാ ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് കരസ്ഥമാക്കി. ഒമ്പതാം വാര്‍ഡിലാണ് രണ്ടാം സ്ഥാനം. കോടോം ബേളൂര്‍ പതിനെട്ടാം വാര്‍ഡ് മൂന്നാം സ്ഥാനവും
പുല്ലൂര്‍ പെരിയ ഏഴാം വാര്‍ഡ് നാലാം സ്ഥാനവും കോടോം ബേളൂര്‍ പതിനേഴാം വാര്‍ഡ് അഞ്ചാം സ്ഥാനം കരസ്ഥമാക്കി.
മല്‍സര ഫലം
എല്‍.പി. അറബിക് വിഭാഗം.
ജി എല്‍ പി എസ്
പടന്നക്കാട്
(45), യു പി എം സി (47), ജി എല്‍ പി എച്ച് പുഞ്ചാവി (41),
ജി എച്ച് എസ് കാലിച്ചാനടുക്കം
(41), ജി എഫ് എച്ച് എസ് (41).
യു.പി. അറബിക് വിഭാഗം.
ജി എച്ച് എസ് കാലിച്ചാനടുക്കം (65), ജി എച്ച് എസ് എസ് കക്കാട്ട് (63),
ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട് (61).
ജി എച്ച് എസ് അറബിക് വിഭാഗം.
ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട് (89),ജി എച്ച് എസ് കാലിച്ചാനടുക്കം(78),ജി എച്ച് എസ് എസ് അമ്പലത്തറ (61).
യുപി സംസ്‌കൃതം വിഭാഗം.
ജിഎച്ച്എസ്എസ് ദുര്‍ഗ ( 93 ) ,എ സി കണ്ണന്‍ നായര്‍ സ്‌കൂള്‍ മേലാങ്കോട്ട് (83), ജിയുപിഎസ്
പറക്കളായി (78),
സംസ്‌കൃതം എച്ച് എസ് വിഭാഗം.
ജിഎച്ച്എസ്എസ് ദുര്‍ഗ ( 95),രാജാസ് നീലേശ്വരം (85),ജിവിഎച്ച്എസ്എസ് അമ്പലത്തറ (68).
എല്‍ പി. ജനറല്‍ വിഭാഗം
ജി എച്ച് എസ് എസ് പുല്ലൂര്‍ ഇരിയ (65), ജെ സി സി . ഇ എം സ്‌കൂള്‍ നീലേശ്വരം (65),സെന്റ്‌മേരീസ് എയുപിഎസ് മാലക്കല്ല് (63), ജി എല്‍ പി എസ് നീലേശ്വരം (63),
എ ജി എച്ച്എസ്എസ് കോടോത്ത് (61), ഹോളി ഫാമിലി എ എല്‍ പി എസ് രാജപുരം (61)
യുപി ജനറല്‍ വിഭാഗം
ദുര്‍ഗ എച്ച് എസ് എസ് (78),
ജിഎച്ച്എസ് കക്കാട്ട് (78), സെന്റ് ആന്‍സ് യുപിഎസ് നീലേശ്വരം (76) എം കെ ബി എം യു പി എസ് നീലേശ്വരം (76),എ സി കെ എന്‍ എസ് മേലാങ്കോട് (74), ജിഎച്ച്എസ് പുല്ലൂര്‍ ഇരിയ (74), ലിറ്റില്‍ ഫ്‌ലവര്‍ കാഞ്ഞങ്ങാട് (74), സെന്റ് മേരിസ് യുപിഎസ് മാലക്കല്ല് (74).
എച്ച് എസ് ജനറല്‍ വിഭാഗം
ദുര്‍ഗ എച്ച്എസ്എസ് (262),രാജാസ് നീലേശ്വരം (164), ലിറ്റില്‍ ഫ്‌ലവര്‍ കാഞ്ഞങ്ങാട് (154),
എച്ച് എസ് എസ് ജനറല്‍ വിഭാഗം
ദുര്‍ഗ എച്ച്എസ്എസ് (273),രാജാസ് നീലേശ്വരം (208), ജിഎച്ച്എസ്എസ് ഹോസ്ദുര്‍ഗ് (166).

