local news

ഉമര്‍ സമര്‍ഖന്തി ദര്‍ഗാ ശരീഫ് ഉറൂസ് ഫണ്ട് ഉദ്ഘാടനം ചെയ്തു

അതിഞ്ഞാല്‍: ഉമര്‍ സമര്‍ഖന്തി (റ) ഉറൂസ് ഫണ്ട് ഉദ്ഘാനം ചിരപുരാതമായ അതിഞ്ഞാല്‍ ഉമര്‍ സമര്‍ഖന്തി അവരുടെ പേരിലുള്ള ഉറൂസ് ഫണ്ട് ഉദ്ഘാടനം നടന്നു. പള്ളി പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് യു എ ഇ നോര്‍ത്തേണ്‍ എമിറേറ്റ്‌സ് വൈസ് പ്രസിഡന്റ് എം.എം ഷറഫുദ്ധീന്‍ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അഷറഫ് ഹന്ന ഫണ്ട് ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മസ്ജിദ് ഖത്തീബ് അബ്ദുല്‍ ഖാദര്‍ അസ്തി ജമാഅത്ത് കമ്മറ്റി പ്രസിഡന്റ് വി.കെ അബ്ദുല്ല ഹാജി ജനറല്‍ സക്രട്ടറി പാലാട്ട് ഹുസൈന്‍ ഹാജി ട്രഷറര്‍ പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി ഉറൂസ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഖാലിദ് അറബിക്കാടത്ത് തെരുവത്ത് മൂസഹാജി മട്ടന്‍ മൊയ്തീന്‍ കുഞ്ഞി, റമീസ് അഹമ്മദ്, സലീം ജപ്പാന്‍ ലത്തീഫ് എ.ആര്‍, ഫസലുറഹ്‌മാന്‍ കെ.കെ ഷബീര്‍ ഹസ്സന്‍, ഇബ്രാഹിം പി.കെ, മുഹമ്മദ് കുഞ്ഞി ഹാജി മൗവ്വല്‍,മുഹമ്മദ് അലി ലണ്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

error: Content is protected !!