local news

ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് സ്‌കില്‍ ഡെവലപ്‌മെന്റ് ഐ.എസ്.എസ്.ഡിയുടെ കാഞ്ഞങ്ങാട് കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ

കാഞ്ഞങ്ങാട്: കരിയര്‍ അധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് 34 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് സ്‌കില്‍ ഡെവലപ്‌മെന്റ് ഐ.എസ്.എസ്.ഡിയുടെ കാഞ്ഞങ്ങാട് കേന്ദ്രത്തിന്റെ ഉദ്ഘാടനം നവംബര്‍ 7 ശനിയാഴ്ച രാവിലെ 10 മണിക്ക് ഹോസ്ദുര്‍ഗ് അമീനാസ് ആര്‍ക്കേഡില്‍ നടക്കും.
എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം നിര്‍വഹിക്കും. റിട്ട. ഡി.ജി.പി റിഷിരാജ് സിങ് ഐ.പി.എസ് മുഖ്യാതിഥിയാകും. എം.എല്‍.എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിക്കും. ചെയര്‍മാന്‍ നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍, ഫൗണ്ടര്‍ ആന്‍ഡ് സി.ഇ.ഒ ഐ.എസ്.എസ്.ഡി എം.വി. തോമസ്, വാര്‍ഡ് കൗണ്‍സിലര്‍ എച്ച്.ആര്‍.സുകന്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ്, ഹെല്‍ത്ത് സേഫ്റ്റി ആന്‍ഡ് എന്‍വയോണ്‍മെന്റ് എച്ച്.എസ്.ഇ, ജെറിയാട്രിക് കെയര്‍ തുടങ്ങി തൊഴില്‍ സാധ്യതയുള്ള വിവിധ മേഖലകളില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളാണ് സ്ഥാപനം നല്‍കുന്നത്. ഇതുവരെ 4 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഐ.എസ്.എസ്.ഡിയുടെ കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കി ഇന്ത്യയിലും വിദേശത്തുമായി തൊഴില്‍ നേടിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9605 23 23 23 എന്ന നമ്പറില്‍ ബന്ധപ്പെടാം.

 

error: Content is protected !!