വയലാര്‍ അനുസ്മരണവും, ഗാനാലാപനവും നടത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് എംഎന്‍ സ്മാരക ഗ്രന്ഥാലയം ആന്റ് വായനശാലയുടെ ആഭിമുഖ്യത്തില്‍ കവിയും ഗാനരചയിതാവുമായിരുന്ന വയലാര്‍ രാമവര്‍മ്മയുടെ 51 ആംചരമദിനത്തിന്റെ ഭാഗമായി അനുസ് മരണവും ഗാനാലാപനവും നടത്തി. പി.വി.ജനാര്ദ്ദനന് മാഷ് വയലാര്‍ അനുസ്മരണം നടത്തി.യോഗത്തില്‍ ഗ്രന്ഥാലയം പ്രസിഡന്റ് എന്‍ ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കരുണാകരന് കുന്നത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി.വി.സുശീല നന്ദിയും പറഞ്ഞു.

