local news

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ഗാനം പുറത്തിറക്കി

കാഞ്ഞങ്ങാട് : യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു ബഷീര്‍ ചിത്താരി രചന നിര്‍വഹിച്ച് കുളത്തുങ്കള്‍ ഹനീഫ സ്‌പോണ്‍സര്‍ ചെയ്ത് ആദില്‍ അത്തു ആലപിച്ച് അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പുറത്തിറക്കിയ സമ്മേളന ഗാനം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി ലോഞ്ചിങ് ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് നദീര്‍ കൊത്തിക്കാല്‍, ജില്ലാ സെക്രട്ടറി ആസിഫ് ബദര്‍ നഗര്‍, മണ്ഡലം ട്രഷറര്‍ ശിഹാബ് കൊത്തിക്കാല്‍,വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി എന്‍. വി. നാസര്‍, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സി.എച്ച്. നിസാമുദ്ധീന്‍,വൈസ് പ്രസിഡന്റ് ഇ. കെ. ഷംസുദീന്‍,അര്‍ഷാദ് മാണിക്കോത്ത്,എം. എസ്. എഫ് പഞ്ചായത്ത് പ്രസിഡന്റ് ജാസിം പാലായി തുടങ്ങിയവര്‍ പങ്കെടുത്തു

 

error: Content is protected !!