local news

രാവണീശ്വരം അഴീക്കോടന്‍ ക്ലബ്ബില്‍ സുംബ ഡാന്‍സ് പരിശീലനം ആരംഭിച്ചു

കാഞ്ഞങ്ങാട്: വര്‍ധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങളില്‍ നിന്നും മുക്തി നേടുക എന്ന ലക്ഷ്യത്തോടെ രാവണീശ്വരം അഴീക്കോടന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സുബാ പരിശീലനം ആരംഭിച്ചു. ക്ലബ്ബില്‍ വെച്ചു ദിവസവും വൈകിട്ട് 5.30നാണ് വിസ്മയ അശോകന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തുന്നത്. സുബ യുടെ ഔപചാരികമായ ഉദ് ഘാടനം ക്ലബ് യുഎഇകമ്മിറ്റി സെക്രട്ടറി കെ വി മണികണ്ഠന്‍ നിര്‍വ്വഹിച്ചു. ക്ലബ് പ്രസിഡന്റ് ടി.നാരായണന്‍ അധ്യക്ഷനായി. ടി സി ദാമോദരന്‍ മാസ്റ്റര്‍, പി ഗംഗധരന്‍, ഉഷ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ് സെക്രട്ടറി എം ബാലകൃഷ്ണന്‍ സ്വാഗതവും പി പ്രകാശന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!