കൂടുതല്‍ പുസ്തകം വായിച്ചവരെ അനുമോദിച്ചു; പുല്ലൂര്‍ ഏകെ ജി സ്മാരക ഗ്രന്ഥാലയത്തില്‍ നടന്ന പരിപാടി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം പിവി കെ പനയാല്‍ ഉല്‍ഘാടനം ചെയ്തു
പുല്ലൂര്‍ : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വായനാശാലകളില്‍ ഭരണസമിതി, ബാലവേദി വനിതാവേദി,യുവത , വയോജന വേദി, സംസ്‌കാരിക വേദി,ഭാരവാഹികളുടെ യോഗം പുല്ലൂര്‍ ഏകെ ജി സ്മാരക ഗ്രന്ഥാലയത്തില്‍ നടന്നു. പരിപാടിയില്‍ കൂടുതല്‍ പുസ്തകം വായിച്ച മുതിര്‍ന്ന കെ.രാമന്‍, വേണുഗോപാലന്‍ പുളിക്കാല്‍, പി .നാരായണന്‍ മാക്കത്ത്, എന്നിവര്‍ക്കും കുട്ടികളായ അനഘ, പല്ലവി, കല്പന എന്നിവരെ പൊന്നട അണിയിച്ച് അനുമോദിച്ചു. ചടങ്ങ് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗവും ഗ്രന്ഥാലോകം പത്രാധിപരവുമായ പിവി കെ പനയാല്‍ ഉല്‍ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് ഒ .കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ പുല്ലൂര്‍ പെരിയ പഞ്ചാ യത്ത് കണ്‍വിനര്‍ പി. അബ്ദുള്‍ ലത്തീഫ് , ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എ. കൃഷ്ണന്‍ സംസാരിച്ചു . ഗ്രന്ഥാലയം സെക്രട്ടറി എംവി നാരായണന്‍ സ്വാഗതം പറഞ്ഞു.

