നെഹ്റുവിന്റെ സംഭാവനകളെ തമസ്കരിക്കാനുള്ള നീക്കത്തിനെതിരെ സഹകരണ ജീവനക്കാര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: ഹക്കിം കുന്നില്‍; കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കൗണ്‍സില്‍ യോഗം കെ.പി. സി. സി. ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും ശക്തിപ്പെടലിനും നിര്‍ണായക സംഭാവനകള്‍ നല്കിയ ആധുനിക ഇന്ത്യയുടെ ശില്പി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരിത്രപരമായ പങ്കിനെ തമസ്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് കെ.പി.സി.സി. സെക്രട്ടറി ഹക്കിം കുന്നില്‍ പറഞ്ഞു.
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക പുരോഗതിയില്‍ സഹകരണ പ്രസ്ഥാനത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് അതിന്റെ വളര്‍ച്ചയ്ക്ക് ദിശാബോധം നല്കിയ നേതാവായിരുന്നു നെഹ്റു. സഹകരണ മേഖലയുടെ ചരിത്രവും അതിന്റെ മൂല്യങ്ങളും പുതിയ തലമുറയ്ക്ക് പകര്‍ന്നുനല്‍കേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ പ്രസ്ഥാനത്തിന്റെ ജനാധിപത്യപരവും ജനകീയവുമായ അടിത്തറ സംരക്ഷിക്കുന്നതിനും അതിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും ജീവനക്കാര്‍ സജീവമായി രംഗത്തുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് സി.ഇ. ജയന് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ബിനു കാവുങ്കാല്‍ മുഖ്യപ്രഭാഷണം നടത്തി.
പി.കെ. പ്രകാശ് കുമാര്‍ , എന്‍ .വി . രഘുനാഥന്, പി.കെ. വിനോദ് കുമാര്‍, സുജിത്ത് പുതുകൈ , സുധീഷ് കളത്തിങ്കല്‍, എം. ലത, കെ.പി. ജയദേവന് , കെ. ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിച്ച പി.കെ. പ്രകാശ് കുമാര്‍, കെ. എം. അബ്ദുള്ള, പി. യു. വേണുഗോപാലന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. യാത്രയയപ്പ് സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. കെ. നാരായണന് നായര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.വി. അജയന് ഉപഹാര സമര്‍പ്പണം നടത്തി. പി. വിനോദ് കുമാര്‍ , ജി. മധുസൂദനന്,ഇ. മണികണ്ഠന്, എം കെ . ഗോവിന്ദന് ,ശ്രീലത ചാലിങ്കാല്‍ , എം. സുനിത, വി. അശോകന്, യു. പ്രശാന്ത് കുമാര്‍ , ഉദയഭാനു തുടങ്ങിയവര്‍ സംസാരിച്ചു.

