പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ചു; അഴിത്തല പണ്ടാരപ്പറമ്പില്‍ പി.പി. സന്തോഷ് -നിഷ ദമ്പതികളുടെ മകന് നീരജ് സന്തോഷ് ആണ് മരിച്ചത്
നീലേശ്വരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
അഴിത്തല ആലിങ്കീല്‍ ക്ഷേത്ര സമീപത്തെ അഴിത്തല പണ്ടാരപ്പറമ്പില്‍ പി.പി. സന്തോഷ് -നിഷ ദമ്പതികളുടെ മകന്
നീരജ് സന്തോഷ് (15) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് വീട്ടിനകത്ത് കിടപ്പുമുറിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടമത്ത് ഹൈസ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു. സഹോദരങ്ങള്‍: സഹോദരങ്ങള്‍: ശ്രേയ വിദ്യാര്‍ത്ഥി (ബാംഗ്ലൂര്‍), കൃഷ്ണാനന്ദ (വിദ്യാര്‍ത്ഥി ഫിഷറീസ് ഗവണ്മെന്റ് ഹൈസ്കൂള്‍ മരക്കാപ്പ്).

