സംസ്ഥാന തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പ്: കാസര്‍കോടിന് ഓവറോള്‍ കിരീടം
കാഞ്ഞങ്ങാട്: തൈക്കോണ്ടോ അസോസിയേഷന് ഓഫ് കേരളയുടെയും കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെയും അംഗീകാരത്തോടെ നടത്തിയ 28-ാമത് സംസ്ഥാന കേഡറ്റ് തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. മലപ്പുറമാണ് റണ്ണറപ്പ്.ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍കോട് ഒന്നാം സ്ഥാനവും മലപ്പുറം രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍കോട് ഒന്നാം സ്ഥാനവും കണ്ണൂര്‍ രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇതോടെ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ചാമ്പ്യന്‍ഷിപ്പിന് സമാപനമായി. സമാപന സമ്മേളനം പ്രൊഫസര്‍ പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. എം. മുഹമ്മദ് അബ്ദുല്‍ നാസര്‍ അധ്യക്ഷനായി. എം.കെ. ചന്ദ്രശേഖരന്, വി.വി. മധു, എം. അഷ്റഫ്, എം. ഷാജി, ബി. ജയന് എന്നിവര്‍ സംസാരിച്ചു. പി. ശ്രീജിത്ത് സ്വാഗതവും ബി.ഐ. പ്രകാശ് നന്ദിയും പറഞ്ഞു.

