കിഴക്കേ ബായക്കോടന്‍ തറവാട് കളിയാട്ട ഉത്സവം സമാപിച്ചു
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പട്ടണത്തിനോട് ചേര്‍ന്ന് നില്ക്കുന്ന കിഴക്കേ ബായക്കോടന്‍ തറവാട്ടില്‍ രണ്ടുദിവസങ്ങളിലായി നടന്ന കളിയാട്ട ഉത്സവം സമാപിച്ചു. ഉത്സവത്തിന്റെ ഭാഗമായി നിരവധി തെയ്യങ്ങള്‍ ഭക്തര്‍ക്ക് അനുഗ്രഹം നല്കി. ആദ്യദിവസം തിടങ്ങല്‍, വിഷ്ണുമൂര്ത്തിയുടെ കുളിച്ചു തോറ്റം, പൊട്ടന് തെയ്യത്തിന്റെ തോറ്റം എന്നിവ നടന്നു. രണ്ടാം ദിവസം വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറന്‍ ചാമുണ്ഡി, ഗുളികന്, പൊട്ടന് തെയ്യം, കാര്‍ന്നോന്‍ തെയ്യം എന്നീ തെയ്യങ്ങള്‍ ചെണ്ടമേളത്തിന്റെയും ചിലമ്പൊലി നാദത്തിന്റെയും ഭക്തി ആര്‍പ്പുവിളികളുടെയും അകമ്പടിയില്‍ ഉറഞ്ഞാടി ഉരിയാടി ഭക്തര്‍ക്ക് മഞ്ഞള്‍ കുറി പ്രസാദം നല്കി. തുലാഭാരം അനുബന്ധ പ്രാര്‍ത്ഥനകള്‍ , ആചാര ചടങ്ങുകള്‍, അന്നദാനം എന്നിവയും ഉത്സവത്തിന്റെ ഭാഗമായി നടന്നു. രണ്ടാം ദിവസം രാത്രി 7 മണിക്ക് വിളക്കില്‍ അരി ചടങ്ങോട് കൂടി ഉത്സവം സമാപിച്ചു.

