കരിപ്പോടി മുച്ചിലോട്ട് പെരുങ്കാളിയാട്ടം : ആഘോഷ കമ്മിറ്റി പൊതുയോഗവും വൃക്ഷത്തൈ വിതരണവും നടന്നു
പാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട ആഘോഷ കമ്മിറ്റി പൊതു യോഗവും വൃക്ഷ തൈ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. ഉത്സവ നാളുകള്‍ അടുത്തിരിക്കെ നാളിതുവരെ നടന്ന സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുള്ള ചര്‍ച്ചചെയ്തു . കേരള പ്പിറവി ദിനത്തില്‍ ക്ഷേത്രത്തില്‍ എത്തിയ എല്ലാവര്‍ക്കും കളിയാട്ടത്തിന്റെ ഓര്‍മ്മയ്ക്കായി 1017 വൃക്ഷത്തൈകളാണ് വിതരണം ചെയ്തത് . കളിയാട്ട കമ്മിറ്റി ചെയര്‍മാന്‍ വേണു രാജ് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍മാരായ അമ്പു ഞെക്‌ളി, കെ.വി രഘുനാഥന്‍, ജനറല്‍ കണ്‍വീനര്‍ വി.വി.കൃഷണന്‍, ട്രഷറര്‍ തമ്പാന്‍ ചേടിക്കുന്ന്, കണ്‍വീനര്‍ വി. വേണുഗോപാലന്‍, ജില്ലാ പഞ്ചായത്ത് അംഗം ടി.വി. രാധിക, വാര്‍ഡ് അംഗം അമ്മിണി, മാതൃസമിതി പ്രസിഡന്റ് ശാന്തസുകുമാരന്‍, വി.വി പ്രമോദ്, എം. സുരേഷ് കുമാര്‍, കുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

