ലഹരിക്കെതിരെ കുമരകം റോട്ടറി സംഘടിപ്പിക്കുന്ന സംസ്ഥാനതല മാരത്തോണിന് കാഞ്ഞങ്ങാട് നിന്നും തുടക്കം; ജില്ലാ പോലീസ് മേധാവി പി.നിതിന്‍രാജ് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാന്‍, റോട്ടറി-പോലീസ് എന്‍ഗേജ്മെന്റ്, വാക്കറൂ എന്നിവയുമായി സഹകരിച്ച് ലഹരിക്കെതിരേ കുമരകം റോട്ടറി സംഘടിപ്പിക്കുന്ന സംസ്ഥാനതല മാരത്തോണിന് തുടക്കമായി. കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ 14 പേര്‍ ചേര്‍ന്ന് 14 ദിവസം കൊണ്ട് ഓടിയെത്തുന്ന രീതിയിലാണ് കേരളത്തോണ്‍ എന്ന പേരില്‍ മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. മന്‍മഥന്‍ വിജയന്‍ നായര്‍, എല്‍ദോസ് ബാബു, പോള്‍ പടിഞ്ഞാറേക്കര, ഷാഫി ചാവക്കാട്, ടി.ദിലീപ്, മേരി ജോഷി, എം.ജോബി മിഖായേല്‍, ഉണ്ണികൃഷ്ണന്‍ രാഘവ പണിക്കര്‍, പോള്‍ ഈനാശു, കെ.ഷിജിത്ത്, മരിയ ജോസ്, ജയനാരായണന്‍ രാജ, ടി.എക്‌സ്.ജസ്റ്റിന്‍, സജിത്ത് തോപ്പില്‍ എന്നിവരാണ് മാരത്തോണ്‍ ഓടുന്നവര്‍. കടന്നുപോകുന്ന ജില്ലകളിലെ റോട്ടറി ക്ലബ്ബുകളും പ്രാദേശിക സംഘടനകളും പിന്തുണ നല്‍കും. 14-ന് രാവിലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സമാപനം. 3204, 3205, 3206, 3211 എന്നീ റോട്ടറി ഡിസ്ട്രിക്ടുകളുടെ ഗവര്‍ണര്‍മാരായ എം.വി.മോഹന്‍ദാസ് മേനോന്‍, കൃഷ്ണന്‍ ജി.നായര്‍, ജോഷി ചാക്കോ, ആര്‍.എസ്. മാരുതി എന്നിവര്‍ സമാപനച്ചടങ്ങില്‍ പങ്കെടുക്കും.
ജില്ലയിലെ സമാപനച്ചടങ്ങ് കാഞ്ഞങ്ങാട്ട് നടന്നു. ജില്ലാ പോലീസ് മേധാവി പി.നിതിന്‍രാജ് ഉദ്ഘാടനം ചെയ്തു. ലഹരിവിപത്തിനെതിരേ ഫലപ്രദമാവുക നിരന്തരമായ ബോധവത്കരണവും ജനകീയ ഇടപെടലുകളുമാണെന്നും റോട്ടറി പോലുള്ള സാമൂഹ്യസംഘടനകള്‍ക്ക് ഇതില്‍ കാര്യമായ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. റോട്ടറി ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോഡിനേറ്റര്‍ ബി.യതീശ് പ്രഭു അധ്യക്ഷനായി. ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോഡിനേറ്റര്‍ സി. സുനില്‍കുമാര്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ കെ. സത്യനാഥ് ഷേണായ്, ഗവര്‍ണര്‍ പ്രതിനിധികളായ കെ.കെ.സെവിച്ചന്‍, കെ.എം.രമേശന്‍, ഡിസ്ട്രിക്ട് ഭാരവാഹികളായ കെ.രാജേഷ് കാമത്ത്, എം.വിനോദ്, എം.എസ്.പ്രദീപ്, അഡ്വ.സി.ഈപ്പന്‍, കാഞ്ഞങ്ങാട് മിഡ്ടൗണ്‍ റോട്ടറി പ്രസിഡന്റ് രമേശന്‍ കല്‍പക, കുമരകം റോട്ടറി ക്ലബ് പ്രസിഡന്റ് എം.വി.മധു, സെക്രട്ടറി മുകേഷ് ഫിലിപ്പ്, സി.കെ.നാസര്‍ എന്നിവര്‍ സംസാരിച്ചു.

