കാഞ്ഞങ്ങാട് : ജില്ലയിലെ വഴിയോര കച്ചവടം പോലെ കുറച്ചു ആള്‍കാര്‍ നടത്തുന്ന യാതൊരു അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതെ രക്ത പരിശോധന നടത്തുന്നു അത് പൊതുജനങ്ങളെ തെറ്റ് ധരിപ്പിക്കുകയും സര്‍ക്കാര്‍ നിയമങ്ങളെ കാറ്റില്‍ പറത്തി കൊണ്ട് നടത്തുന്ന ഈ പരിശോധനകളേ പൂര്‍ണമായും നിയന്ത്രണം വേണമെന്നും, ബയോമെഡിക്കല്‍ വെസ്റ്റ് വേണ്ടവിതത്തില്‍ കൈകാര്യം ചെയ്യത്ത തിനാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നം സമൂഹത്തിന് ഇതുകൊണ്ട് ഉണ്ടാകുമെന്നും മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഹോസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് പി.കെ. രജീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുള്‍ എം.ടി.പി.മുനീര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രന്‍, സംസ്ഥാന സെക്രട്ടറി സി. സൈനുല്‍ ആബുദീന്‍,
കെ.പി.എം.ടി.എ ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍, വൈസ് പ്രസിഡണ്ട് അബ്ദുള്‍ റഷീദ്, കെ.ജയപ്രഭ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പാട്രിക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ജോ. സെക്രട്ടറി കെ.രമാദേവി സ്വാഗതവും, ജില്ലാ എക്‌സിക്യൂട്ടിവ് മെമ്പര്‍ ഇന്ദിര ശ്രീധരന്‍നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി അബ്ദുള്‍ മുനീര്‍ (പ്രസിഡന്റ്), ഇന്ദിര ശ്രീധരന്‍, കെ.എന്‍ സുരേഷ് കുമാര്‍, (വൈസ് പ്രസിഡന്റു മാര്‍),വി.എസ്
പാട്രിക് (സെക്രട്ടറി), കെ.ജയപ്രഭ,രാഹുല്‍ കാലിക്കടവ് (ജോ.സെക്രട്ടറിമാര്‍) , കെ.രമാദേവി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
