ജി എന്‍ എ കരാര്‍ പവര്‍ ഗ്രൂപ്പ് ഭരണം ജുഡീഷ്യല്‍ അന്വേഷണം നടത്തുക ഡിവൈഎഫ്ഐ കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
കാഞ്ഞങ്ങാട് : ജിഎന്‍എ കരാര്‍ പവര്‍ ഗ്രൂപ്പ് ഭരണം വൈദ്യുതി മേഖലയിലെ പകല്‍ കൊള്ള : ജുഡീഷ്യല്‍ അന്വേഷണം നടത്തുക. സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി കാഞ്ഞങ്ങാട് ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഡിവൈഎഫ്ഐ ജില്ലാ ട്രഷറര്‍ കെ ആര് അനിഷേധ്യ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് യതീഷ് വാരിക്കാട്ട് അധ്യക്ഷത വഹിച്ചു. സിദ്ധാര്‍ത്ഥ് രവീന്ദ്രന്, ഋഷിത സി പവിത്രന് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച സ്വാഗതം പറഞ്ഞു.

