കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ് ഫസ്റ്റ് ലഹരിമുക്ത ബോധവല്‍ക്കരണ ക്ലാസ് നടത്തി
കാഞ്ഞങ്ങാട് :-കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ മോഡല്‍ സി.ഡി.എസ്. ഫസ്റ്റ് ജെന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെ (ജി.ആര്.സി.) നേതൃത്വത്തില്‍ ജി.ആര്.സി. വാരാചരണത്തിന്റെ ഭാഗമായി ലഹരിമുക്ത ബോധവല്‍ക്കരണ ക്ലാസ് നടത്തി. നഗരസഭ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ചെയര്മാന് വി.വി. രമേശന് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. സുമതി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ലത ബാലകൃഷ്ണന്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് മുറിയനാവി, കൗണ്‍സിലര്‍മാരായ കെ വി സജിത, പി വി വിദ്യാലത, മെമ്പര്‍ സെക്രട്ടറി എന്‍.വി. ദിവാകരന്, സി.ഡി.എസ്. വൈസ് ചെയര്‍പേഴ്സണ്‍ എന്‍.പി. പുഷ്പവല്ലി എന്നിവര്‍ പറഞ്ഞു.ജനമൈത്രി എ.എസ്.ഐ. പ്രദീപ് കോതോളി തന്റെ ഔദ്യോഗിക ജീവിതത്തിനിടയിലെ നേരിട്ടുള്ള അനുഭവങ്ങളും ലഹരിയുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളും പങ്കുവെച്ചുകൊണ്ട് ക്ലാസ് കൈകാര്യം ചെയ്തു. ലഹരി ഉപയോഗം വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ലഹരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സിഡിഎസ് .ചെയര്‍പേഴ്സണ്‍ എം പുഷ്പലത സ്വാഗതവും ജന്‍ഡര്‍ . റിസോഴ്സ് സെന്റര്‍ കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ സി വി ജെനിരാജ് നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍മാര്‍ , സി.ഡി.എസ്. കുടുംബശ്രീ അംഗങ്ങള്‍, ജില്ലാ മിഷന് സപ്പോര്‍ട്ടിം.ഗ് സ്റ്റാഫ് തുടങ്ങി നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കാളികളായി.

