local news

ബേവൂരിയില്‍ സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം 17 മുതല്‍; 23 നു അമേചര്‍ നാടക പ്രദര്‍ശനം

ഉദുമ:  ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഏഴാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം നവംബര്‍ 13 മുതല്‍ 23 വരെ ബേവൂരി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടത്തും. നാടകോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിബേവൂരിയില്‍ സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം 17 മുതല്‍; 23 നു അമേചര്‍ നാടക പ്രദര്‍ശനംതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാടകോത്സവിന്റെ ഭാഗമായി എല്ലാ ദിവസവും വൈകീട്ട് കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും . 17 ന് വൈകിട്ട് 5 മണിക്ക് എച്ച് കറുവന്റെ വസതിയില്‍ നിന്നുള്ള നാടക ജ്യോതി പ്രയാണം ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി ദീലിപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 6 മണിക്ക്
നാടകോത്സവം സംസ്ഥാന സെക്രട്ടറി ശൈലജ ജല ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എയും സംഘാടക സമിതി ചെയര്‍മാനുമായ കെ.വി.കുഞ്ഞിരാമന്‍ അധ്യക്ഷനാകും. അബ്ദുല്ല കുഞ്ഞി ഹാജി സ്പീഡ് വേക്ക്
സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആദരവ് നല്‍കും. രാത്രി 7.30 ന് തിരുവനന്തപുരം
സൗപര്‍ണ്ണികയുടെ പടയോട്ടം നാടകം. 18ന് വൈകിട്ട് 5 മണിക്ക് സര്‍ഗത്മകതയുടെ അരങ്ങോര്‍മ്മ.
വി.ശശി അനുസ്മരണം പി.വി.കെ. പനയാല്‍. നാടക പ്രവര്‍ത്തകരുടെ സംഗമം. 7.30 ന് നാടകം. ശ്രീനന്ദന തിരുവനന്തപുരത്തിന്റെ ഇരുവര്‍ 19 ന് വൈകിട്ട് എസ്. ജാനകി അനുസ്മരണം. മഞ്ഞണിക്കൊമ്പില്‍.
നൗഷാദ് അരീക്കോട് ഗാനാലാപനം: ഹരിത രഘുനാഥ്, ജ്യോതി, 7.30 ന് കോഴിക്കോട് രംഗഭാഷയുടെ നാടകം ഒരുക്കം.
20ന് എസ് ഐ ആര്‍ -ജന്തര്‍ മന്ദിര്‍പ്രതിഷേധം. പ്രതിഷേധ ജ്വാല , പ്രതിരോധത്തിന്റെ രാഷ്ട്രീയം
: ഡോ. വി.പി.പി.മുസ്തഫ പ്രഭാഷണം നടത്തും. 7.30 ന് അണിയറ ചങ്ങനാശ്ശേരിയുടെ നാടകം. തിര.
21 – പെണ്‍കൂട്ടായ്മ പെണ്‍മ . ഇ പത്മാവതി ഉദ്ഘാടനം ചെയ്യും. സി.പി. ശുഭ പ്രഭാഷണം നടത്തും.
മല്ലികാ ഗോപാലന്‍ മുഖ്യാതിഥിയാകും 7.30ന് പത്തനാപുരം ഗാന്ധി ഭവന്‍ തിയേറ്റര്‍ ഇന്ത്യയുടെ നാടകം
കൂട് 22 – നാടക ഗാന മല്‍സരം മാരിവില്ലിന്‍ തേന്‍ മലരെ , മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് 22ന് തിരുവനന്തപുരം ശ്രീ നന്ദനയുടെ ഈശ്വരന്റെ തിരക്കഥ നാടകം. 23 ന് വൈകിട്ട്
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ സാബു എബ്രഹാം ഉദ്ഘാടനം ചെയ്യും.
സൗഹൃദ വായനശാല& ഗ്രന്ഥാലയം അവതരിപ്പിക്കുന്ന പട്ടേലരും , കള്ളന്മാരും എന്ന അമേച്വര്‍ നാടകമല്‍സരവും അരങ്ങേറും തുടര്‍ന്ന് കുമറ്‌ഫോക്ക് ബാന്‍ഡ് കൊട്ടോട്ടി അവതരിപ്പിക്കുന്ന ഉറവ്, നാടന്‍ പാട്ട് അരങ്ങേറും.
അനുബന്ധ പരിപാടിയിലെ സാംസ്‌ക്കാരിക വേദിയില്‍ വെച്ച് ഡോക്യുമെന്റിറി സംവിധായകന്‍, ജയന്‍ മാങ്ങാട്
സിനിമ, നാടക സംവിധായകന്‍ ഗോപീ കുറ്റിക്കോല്‍ നാടക സംവിധായകനും ഫോക്ക് ലോര്‍ കലാകാരനുമായ
ഉദയന്‍ കുണ്ടംകുഴി. കഥാകൃത്ത് മൃദുല്‍ അഡ്വ. റോഷന്‍ ,ഡോ. അജിത് കുമാര്‍ എന്നിവര്‍ക്കുള്ള ആദരവും നടക്കും.
വാര്‍ത്ത സമ്മേളനത്തില്‍ മുന്‍ എംഎല്‍എ യും സംഘാടക സമിതി ചെയര്‍മാനുമായ കെ വി കുഞ്ഞിരാമന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ പി വി രാജേന്ദ്രന്‍ , ജനറല്‍ കണ്‍വീനര്‍ രചന അബ്ബാസ്, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് മാങ്ങാട്, കണ്‍വീനര്‍ കെ വിജയകുമാര്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ എച്ച് വേലായുധന്‍, പോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എ അപ്പക്കുഞ്ഞി എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!