‘ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ കാനായി നിര്‍മ്മിച്ച ശില്പങ്ങള്‍ നാടിന് സമര്‍പ്പിച്ചു; കാസര്‍കോട് ജില്ലയില്‍ ഫൈന്‍ ആര്‍ട്‌സ് കോളേജ് സ്ഥാപിക്കണം: കാനായി കുഞ്ഞിരാമന്‍
കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നടക്കുന്ന ഓര്‍മ്മകള്‍ വിളിച്ചോതുന്ന ശില്പങ്ങള്‍ നാടിന് സമര്‍പ്പിച്ചു. വിഖ്യാത ശില്‍പി കാനായി കുഞ്ഞിരാമന്‍ നാട മുറിച്ചു.
അനാച്ഛാദന ചടങ്ങ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നടുക്കുന്ന ഓര്‍മ്മകള്‍ വിളിച്ചോതുന്ന വിക്ടിംസ്, അതിജീവ നത്തിന്റെ പ്രതീകമായി ഫ്രീഡം എന്നീ ശില്‍പങ്ങളാണ് ജില്ലാ പഞ്ചായത്ത് ആസ്ഥാനത്തിന്റെ മുന്നിലായി നിര്‍മ്മിച്ചിട്ടുള്ളത്. ദുരന്തത്തിന്റെ ഓര്‍മ്മകള്‍ മാത്രമല്ല അതിജീവനത്തിന്റെ പ്രതീകം കൂടിയാണ് ശില്‍പങ്ങളെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. കാനായി ജന്മനാടിന് സമ്മാനിച്ച അമൂല്യ ശില്‍പ്പങ്ങളാണ് ഇവയെന്നും ശംഖുമുഖത്തും വേളിയിലും തോന്നയ്ക്കലും ഉള്‍പ്പടെയുള്ള കാനായി കുഞ്ഞിരാമന്‍ നിര്‍മിച്ച ശില്‍പ്പങ്ങളുടെ കൂടെ 45അടി ഉയരമുള്ള ഈ ശില്‍പ്പം ചരിത്രത്തില്‍ സ്ഥാനം നേടുമെന്നും എം പി പറഞ്ഞു.
കല്ലട്ര മാഹിന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ആമുഖ പ്രഭാഷണം നടത്തി.. ചടങ്ങില്‍ എ കെ എം അഷറഫ് എംഎല്‍എ, കെ നീലകണ്ഠന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ്, ജില്ലാ പൊലീസ് മേധാവി നിതിന്‍ രാജ്, മുന്‍ എംപി പി കരുണാകരന്‍ മുന്‍ എം എല്‍ എ കെ.കുഞ്ഞിരാമന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ സോയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, യു.കെ സെയ്ഫുള്ള തങ്ങള്‍, സി എം മീനാ കുമാരി കെ. സുജാത സി .ബാലന്‍ , സി ബിന്ദു ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് വസന്തന്‍ അജക്കോട് ജില്ലാ പഞ്ചായത്ത് അംഗം പി ബി ഷഫീഖ്
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇര്‍ഫാന ഇഖ്ബാല്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒക്ലാവ് കൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് എം മനു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീന തോമസ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഹര്‍ഷാദ് വൊര്‍ക്കാടി കെ. സബീഷ് , രാമപ്പ മഞ്ചേശ്വര ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് കെ ബിമുഹമ്മദ് കുഞ്ഞിവിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി കെ ഫൈസല്‍, ഹരീഷ് ബി നമ്പ്യാര്‍, അഹമ്മദലി കുമ്പള, ജെറ്റോ ജോസഫ്, നാഷണല്‍ അബ്ദുള്ള ,ഷിനോജ് ചാക്കോ, വി കെ രവീന്ദ്രന്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ , ഇ പത്മാവതി, എ ജി സി ബഷീര്‍, പി പി ശ്യാമളാദേവി, ബേബി ബാലകൃഷ്ണന്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാര്‍ അംഗങ്ങള്‍, മുന്‍ ജി ല്ലാ പഞ്ചായത്ത് അംഗങ്ങള്‍, കാനായി കുഞ്ഞിരാമന്റെ പത്‌നി നളിനി കാനായി ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ജേതാവ് രൂപശ്രീ വോര്‍ക്കാടി സാമൂഹിക, കലാ, സാംസ്‌കാരിക രംഗത്തെ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ സംബന്ധിച്ചു.
കാസര്‍കോട് ജില്ല പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് ശില്പം നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം സ്വാഗതവും ഫിനാന്‍സ് ഓഫീസര്‍ നൃപന്‍ ദാസ് നന്ദിയും പറഞ്ഞു
കാസര്‍കോട് ജില്ലയില്‍
ഫൈന്‍ ആര്‍ട്‌സ് കോളേജ് സ്ഥാപിക്കണം: കാനായി കുഞ്ഞിരാമന്‍
വടക്കന്‍ കേരളത്തില്‍ ഫൈന്‍ ആര്‍ട്‌സ് കോളേജുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരു ഫൈന്‍ ആര്‍ട്‌സ് കോളേജ് ജില്ലയില്‍ സ്ഥാപിക്കണമെന്നതാണ് തന്റെ വലിയ ആഗ്രഹമെന്ന് കാനായി കുഞ്ഞിരാമന്‍ പറഞ്ഞു അതിനാവശ്യമായ എല്ലാ പിന്തുണയും നല്‍കും. എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണം പുരോഗതിയെന്നാല്‍ പ്രകൃതിയെനശിപ്പിക്കലല്ല . കലാപഠനം പ്രകൃതിയെ അറിയാന്‍ ആവശ്യമാണ്. കാനായി പറഞ്ഞു. ശില്‍പ്പങ്ങളില്‍ അശ്ലീലമില്ല. മനസ്സിലാണ് അത്. കാസര്‍കോട് ജില്ലയില്‍ വിക്ടിംസ്, ഫ്രീഡം ശില്പം ഒരുക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് ശില്പി കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളെ നേരില്‍ കണ്ടിരുന്നു. അവരുടെ ദുരിത ജീവിതവും അതിജീവനവും ശില്‍പ്പത്തില്‍ പ്രമേയമായെന്ന് കാനായി പറഞ്ഞു. അനാച്ഛാദന ചടങ്ങിന്റെ ഭാഗമായി ‘കാനായി പെണ്‍ കുതിപ്പിന്റെ ശില്പങ്ങള്‍’ എന്നപേരില്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടന്നു. ജില്ലാ പഞ്ചായത്ത് സെമിനാര്‍ ഹാളില്‍ നടന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ശില്പി കാനായി കുഞ്ഞിരാമന്‍ നിര്‍വഹിച്ചു. സംവിധായകന്‍ എ ടി മോഹന്‍ രാജ് , എഴുത്തുകാരന്‍ എന്‍. സന്തോഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകന്‍ വിവി പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു

