local news

ആശാ പ്രവര്‍ത്തകര്‍ ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: വര്‍ദ്ധിപ്പിച്ച ഇന്‍സെന്റി വ് മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക, പ്രഖ്യാപിച്ച 21000 ഓണറേറിയം അനുവദിക്കുക, ശൈലി ആപ്പിന് മൊബൈല്‍ അനുവദിക്കുക, ആശ മാരെ അനധികൃതമായി വാര്‍ഡ് മാറ്റുന്നത് അവസാനിപ്പിക്കുക, അമിത ജോലി അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാവര്‍ക്കര്‍സ് യൂണിയന്‍ ( സിഐടിയു ) ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് ടി നാരായണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് വി വി പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു.
എം മഞ്ജുഷ, ടി കെ സവിതകുമാരി, ബിന്ദു കൃഷ്ണന്‍, പ്രീത മടി ക്കൈ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇ രമണി സ്വാഗതം പറഞ്ഞു.

 

error: Content is protected !!