State

ബിജെപി കാസര്‍കോട് ജനാധിപത്യ സംരക്ഷണ പദയാത്ര നടത്തി

കാസര്‍കോട്: കാസര്‍കോട് നഗരത്തിന്റെ ഹൃദയം കവര്‍ന്നു ജനാധിപത്യ സംരക്ഷണ പദയാത്ര.
അരാജകത്വത്തെ ചെറുക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ബിജെപി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി കാസര്‍കോട് നഗരത്തില്‍ ജനാധിപത്യ സംരക്ഷണ പദയാത്രയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. ചന്ദ്രഗിരി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പദയാത്ര കറന്തക്കാട് സമാപിക്കും. പതിനായിരത്തോളം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.
ബിജെപി ദേശീയ വൈസ് പ്രസിഡന്റും രാജ്യസഭ എംപിയുമായ പ്രൊഫ. എന്‍. നാഗരാജ, ബിജെപി ദേശീയ സെക്രട്ടറി ഡോ. എം. വെങ്കിടേശന്‍, ചാത്തന്നൂര്‍ എംഎല്‍എ ബി.ബി ഗോപകുമാര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അഡ്വ. വി.കെ. സജീവന്‍, ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി , ദേശീയ കൗണ്‍സില്‍ അംഗം എം. സഞ്ജീവ ഷെട്ടി, കണ്ണൂര്‍ മേഖല പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, മേഖല ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍. സുനില്‍, എന്‍. ബാബുരാജ്, മനുലാല്‍ മേലത്ത്, ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രന്‍, അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി, സതീഷ് ചന്ദ്ര ഭണ്ഡാരി, സവിത, പ്രമീള സി. നായിക്, എ. വേലായുധന്‍, രാമപ്പ മഞ്ചേശ്വരം, ജില്ലാ ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍, മോര്‍ച്ച ജില്ലാ ഭാരവാഹികള്‍ പദയാത്രയുടെ മുന്‍നിരയില്‍ അണിനിരന്നു.

 

error: Content is protected !!