ഗോശാലയില്‍ ഇന്ന്
പെരിയ: ഗോശാല സംഗീതോത്സവം അഞ്ചാം നാളില്‍ പെരിയ ബേക്കല്‍ ഗോകുല ഗോശാല ആറാമത് ദീപാവലി സംഗീതോത്സവത്തിന്റെ അഞ്ചാം നാളായ ഇന്ന് രാവിലെ വൃന്ദ മാണിക്യ വാസകന്റെ വായ്പാട്ടോടെ ആരംഭിക്കും. തുടര്‍ന്ന് ശ്രീധര്‍ സാഗറിന്റെ സാക്സോഫോണ്‍ കച്ചേരി, കന്നഡ സിനിമാ പിന്നണി ഗായകന്‍ സിദ്ധാര്‍ത്ഥ് ബെല്‍മണ്ണിന്റെ ഹിന്ദുസ്ഥാനി സംഗീതം ഉച്ചക്ക് നടക്കും, പാലക്കാട് വിഷ്ണുദാസ് , ഗായത്രി ഗിരീഷ്, വിശ്രുതി ഗിരീഷ്, ചേര്‍ത്തല രംഗനാഥ ശര്‍മ്മ, എന്നിവര്‍ ധേനുമണ്ഡപത്തില്‍ കച്ചേരി അവതരിപ്പിക്കും. ഗുരുവായൂര്‍ ജ്യോതി ദാസും 50 പേരുമടങ്ങുന്ന സംഘത്തിന്റെ പഞ്ചരത്‌ന അഷ്ടപദിയും ശനിയാഴ്ച നടക്കും. നന്ദി മണ്ഡപത്തില്‍ മധുമതി റാവുവിന്റെ വീണ കച്ചേരിയോടെ ആരംഭിക്കും , രേവതി രാജ്, ഹിതേഷ്, ലുലു എസ് കുമാര്‍, അനുകൃപ പുരോഹിത്, റിതു രാജേന്ദ്രന്‍ , പൃഥ്വി ഹരീഷ്, ദേവിക പി, മൃദുല ടി , ബദ്രി നീലേശ്വരം , അഞ്ജന അനില്‍ , മോഹന ശര്‍മ്മ , മഹന്യ ശ്രീ , മഹാദേവന്‍ ശ്രീറാം എന്നിവര്‍ വായ്പാട്ട് കച്ചേരി അവതരിപ്പിക്കും.

