local news

മാണിക്കോത്ത് മഖാം ഉറൂസ്:സ്വാഗതസംഘം ഓഫീസ് തുറന്നു; കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ വൈസ് ചെയര്‍മാനും, യുവ ഗള്‍ഫ് വ്യാപാരിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷംസുദ്ദീന്‍ മാണിക്കോത്ത് ഉദ്ഘാടനം നിര്‍വഹിച്ചു

മാണിക്കോത്ത് : മുസ്ലിം ജമാഅത്തിന്റെ കീഴില്‍ ഖാസി ഹസൈനാര്‍ വലിയുല്ലാഹിയുടെ പേരില്‍
ജനുവരി 12 മുതല്‍ 18 വരെ സംഘടിപ്പിക്കുന്ന മാണിക്കോത്ത് മഖാം ഉറൂസ് 2027 ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു ഇന്ന് ജുമാ നിസ്‌കാരശേഷം നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ വൈസ് ചെയര്‍മാനും,
യുവ ഗള്‍ഫ് വ്യാപാരിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷംസുദ്ദീന്‍ മാണിക്കോത്ത് ഉദ്ഘാടനം നിര്‍വഹിച്ചു
ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എം പി ഷുഹൈബ് അധ്യക്ഷത വഹിച്ചു ജന:കണ്‍വീനര്‍ റിയാസ് 14 സ്വാഗതം പറഞ്ഞു,
ട്രഷറര്‍ വി വി ഖാദര്‍ നന്ദി പറഞ്ഞു. ഹാഫിള് ഹാമിദ് അലി ഹനാന്‍ നിസാമി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി
ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് തായല്‍ അബൂബക്കര്‍ ഹാജി, മുന്‍ പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി,
ശിഹാബ് തങ്ങള്‍ അല്‍ഹാദി, മനാഫ് ലിയാകത്തലി, മുഹമ്മദ് ഹസ്സന്‍ ബദര്‍ നഗര്‍, എന്‍ എന്‍ ഖാലിദ്, പി എച്ച് നൗഷാദ് , ജുനൈദ് മണിക്കോത്ത് , മജീദ് തുടങ്ങിയവരും ഉറൂസ് ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു

 

error: Content is protected !!