200 വര്‍ഷം പഴക്കമുള്ള വീണയില്‍ മാന്ത്രിക സ്പര്‍ശവുമായി പദ്മനാഭ മൈസൂര്‍
പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന ആറാമത് ദീപാവലി സംഗീതോത്സവത്തില്‍ 200 വര്‍ഷത്തിലേറെ പഴക്കമുള്ള വീണയില്‍ മാന്ത്രിക നാദം തീര്‍ത്ത് മൈസൂരില്‍ നിന്നുള്ള വൈണിക പ്രവീണന്‍ ആര് കെ പദ്മനാഭ . മൈസൂര്‍ മഹാരാജാവ് പാരിതോഷികമായി നല്കിയ സ്വര്‍ണ്ണം കൊണ്ടുള്ള സരസ്വതിയെ ആലേഖനം ചെയ്ത വളരെ വിശേഷമായ വീണയാണ് പരമ്പരകളിലൂടെ പദ്മനാഭയുടെ കൈയ്കളില്‍ എത്തിയത്. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കച്ചേരി നടത്തിയ പദ്മനാഭയ്ക്ക് പക്കമേളത്തില്‍ പാലക്കാട് മഹേഷ് കുമാര്‍ മൃദംഗത്തിലും ഗഞ്ചിറയില്‍ വ്യാസ വിഠലയും ഘടത്തില്‍ ഗണപതിയും മുഖര്‍ശംഖില്‍ പയ്യന്നൂര്‍ ഗോവിന്ദ പ്രസാദും ഒത്തുചേര്‍ന്നു

