local news

ശുദ്ധ സംഗീതത്തില്‍ ലയിച്ചു ഗോശാല

പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന ആറാമത് ദീപാവലി സംഗീതോത്സവത്തിന്റെ മൂന്നാം നാള്‍ ശുദ്ധ സംഗീതത്തിന്റെ സ്വരധാരയായിരുന്നു. പാലക്കാട് രാം പ്രസാദിന്റ കച്ചേരി അതീവ ഹൃദ്യവും വിത്യസ്തവുമായിരുന്നു. ധേനുക രാഗത്തിലെ കാമധേനുക എന്ന കൃതിയോടെ ആരംഭിച്ച് കന്ത ജൂഡുമി , കാമധേനു നാമാവലി , സ്വാമിനാഥ പരിപാലയമാം , ഹനുമന്ത ദേവ നമോ, മമ സദാ ജനനീ , എന്നിവ പടിയതിന് ശേഷം തില്ലാന പാടി കലയരി അവസാനിപ്പിച്ചു. അതേ സമയത്തില്‍ നന്ദിമണ്ഡപത്തില്‍ ദീപപ്രഭയില്‍ ഗിരിജ ശങ്കരന്റെ കച്ചേരി നടക്കുകയായിരുന്നു. ലാല്‍ഗുഡി യുടെ ബഹുദാരി രാഗത്തിലുള്ള വര്‍ണ്ണത്തോടെ ആരംഭിച്ച് നാഗരാജരുടെയും പട്ടണം സുബ്ബയ്യരുടെയും മൈസൂര്‍ വാസുദേവാ ചാര്യരുടെയും കൃതികള്‍ ആലപിച്ചു. പക്കമേളത്തില്‍ വയലിന്‍ സി വി ശ്രുതിയും, മൃദംഗത്തില്‍ ഫണീന്ദ്ര ഭാസ്‌കറും ഗഞ്ചിറ വിഷ്ണു കമ്മത്ത്, ഘടം . ഷിനു ഗോപിനാഥ് , മുഖര്‍ശംഖില്‍ കോട്ടയം മുരളിയും സഹകരിച്ചു.

 

error: Content is protected !!