local news

എം.ഡി.എം.എയുമായി കാസര്‍കോട് സ്വദേശിയായ യുട്യൂബര്‍ അറസ്റ്റില്‍

കാസര്‍കോട്: മയക്കുമരുന്നുമായി യുട്യൂബര്‍ പൊലീസ് പിടിയില്‍. മധൂര്‍ സ്വദേശി ഹൈദര്‍ മധൂര്‍ ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയോടെ മധൂരിലെ വീട്ടുപരിസരത്ത് വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയുടെ കൈവശത്ത് നിന്ന് 3.61 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും വിദ്യാനഗര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് യുട്യൂബര്‍ കുറച്ചുനാളായി ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു.

 

error: Content is protected !!