നീലേശ്വരം: പ്രശസ്തമായ മടിക്കൈ മുണ്ടോട്ട് താഴത്തുവീട് തറവാട്ടംഗങ്ങളുടെ കുടുംബ സംഗമം ഓണവിസ്മയം 2026 എന്ന പേരില്‍ ഓണപരിപാടികളോട് കൂടി നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു.
കാസര്‍കോട് ജില്ല അഡീഷണല്‍ എസ്പിയുടെ ചുമതല വഹിക്കുന്ന എസ്എംഎസ് ഡിവൈഎസ്പി
ടി. ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. തറവാട് പ്രസിഡന്റ് സത്യന് മുണ്ടോട്ട് അധ്യക്ഷത വഹിച്ചു.
സപ്തതി നിറവിലെത്തിയ തറവാട് കാരണവര്‍ കുഞ്ഞമ്പു പുത്തൂരാനെ പൊന്നാട നല്കി ആദരിച്ചു.
ഉദ്ഘാടകനായി എത്തിയ എസ്എംഎസ് ഡിവൈഎസ്പിയും നിരവധി ഗാനങ്ങള്‍ തയ്യാറാക്കി ശ്രദ്ധേയനുമായ ഉത്തംദാസിനെ താഴത്ത് വീട് തറവാടിന്റെ സ്നേഹോപഹാരം നല്കി ആദരിച്ചു.
ബാലന് പുത്തൂരാന്‍, റിട്ട: എച്ച്എം കമലാക്ഷി ടിച്ചര്‍, മുണ്ടോട്ട് ബാലകൃഷ്ണന് കലയപ്പാടി, സീതാരാമന് നീലേശ്വരം, ഉദയന്‍ കലയപ്പാടി (വൈസ് പ്രസിഡന്റ്), സുമേഷ് (ജോ : സെക്രട്ടറി), ബിജു ( ട്രഷറര്‍)
എന്നിവര്‍ സംസാരിച്ചു.ബൈജു കലയപ്പാടി സ്വാഗതവും റിട്ട: പോസ്റ്റ് മാസ്റ്റര്‍ ഗോപിനാഥ് ഒടയം ചാല് നന്ദിയും പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാകായിക മത്സര പരിപാടികളും എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളിലും ഉന്നത വിജയം നേടിയവരും മറ്റ് മേഖലകളില്‍ പ്രതിഭകളായ തറവാട് അംഗങ്ങളായ കുട്ടികള്‍ക്ക് അനുമോദനവും ഏര്‍പ്പെടുത്തി. വിവിധ കലാ പരിപാടികളും
മാവേലിയെ ആനയിക്കലും ഓണസദ്യയും കുടുംബ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
