കാഞ്ഞങ്ങാട്: രാഷ്ട്രീയ ജനതാദള്‍ അരയി ഡിവിഷന്‍ കമ്മിറ്റിയുടെ വാര്‍ഡ്തല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.
പി.കെ. പ്രവീണ്‍ കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. ആര്‍ജെഡി ജില്ലാ വൈസ് പ്രസിഡന്റ് കെ. അമ്പാടി അധ്യക്ഷത വഹിച്ചു.ആര്‍ജെഡി ജില്ലാ പ്രസിഡന്റ് വി.വി. കൃഷ്ണന്‍, ദേശീയ കൗണ്‍സില്‍ അംഗം എം. കുഞ്ഞമ്പാടി, ജനറല്‍ സെക്രട്ടറി അഹമ്മദ് അലി കുമ്പള, വൈസ് പ്രസിഡന്റ് പനങ്കാവ് കൃഷ്ണന്‍, ജില്ലാ സെക്രട്ടറി അഡ്വ. കെ.വി. രാമചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് യു.കെ. ജയപ്രകാശ്, സെക്രട്ടറി എം.പി. ജയേഷ് എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. വിജയന്‍ എംഎല്‍എയെ പൊന്നാടയണിയിച്ചു.തുടര്‍ന്ന് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസ്സി അപ്ലൈഡ് ജിയോളജിയില്‍ ഒന്നാം റാങ്ക് നേടിയ അഭിനവ് കൃഷ്ണനെയും, മൈസൂരിലെ ജെഎസ്എസ് അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ നിന്ന് എംഎസ്സി മൈക്രോബയോളജിയില്‍ ഒന്നാം റാങ്കും സ്വര്‍ണ്ണ മെഡലും കരസ്ഥമാക്കിയ ആദിത്യന്‍ കെ.യെയും എംഎല്‍എ ആദരിച്ചു. കണ്‍വീനര്‍ പി.വി. ഭാസ്‌കരന്‍ സ്വാഗതവും ടി. ദിനേശന്‍ നന്ദിയും പറഞ്ഞു.
