ലഹരിക്കെതിരെ മഹല്ലുകള്‍ ഉണരണം: എന്‍.എ നെല്ലിക്കുന്ന്

കാസര്‍കോട്: ലഹരി പോലെയുള്ള സാമൂഹിക വിപത്തുകള്‍ക്കെതിരെ മഹല്ലുകള്‍ ഉണരണമെന്നും ഉലമാ-ഉമറാ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എന്‍ എ നെല്ലിക്കുന്ന്. സുന്നി മഹല്ല് ഫെഡറേഷന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാസര്‍കോട് മാലിക്ക് ദീനാര്‍ അക്കാദമി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ തല സ്വാഗതസംഘം പ്രവര്‍ത്തകസമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം ചെയര്‍മാന്‍ എ അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.സമസ്ത ജില്ലാ ജോയന്റ് സെക്രട്ടറി സിദ്ദീഖ് നദ്വി ചേരൂര്‍ പ്രാര്‍ത്ഥന നടത്തി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എസ് എം എഫ് ജില്ലാ ജനറല്‍ സെക്രട്ടറി എ പി പി കുഞ്ഞഹമ്മദ് ഹാജി ആമുഖ ഭാഷണവും സ്വാഗതസംഘം വര്‍ക്കിംഗ് കണ്‍വീനര്‍ ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ വിഷയാവതരണവും നടത്തി.
2027 ജനുവരിയില്‍ കോഴിക്കോട് നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി സമാപന മഹാ സമ്മേളനവും അതിനോടനുബന്ധിച്ച് ജില്ലയില്‍ നടക്കുന്ന ഹിസ്റ്ററി കോണ്‍ഫ്രന്‍സ്, സ്മാര്‍ട്ട് ടീം ശില്‍പശാലയും സംസ്ഥാന ട്രഷറര്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രചരണയാത്രയുടെ ജില്ലയിലെ സ്വീകരണ പരിപാടിയും ചരിത്ര വിജയമാക്കാന്‍ യോഗം പദ്ധതികളാവിഷ്‌കരിച്ചു.
യോഗത്തില്‍ എ. ഹമീദ് ഹാജി കാഞ്ഞങ്ങാട്, കെ ബി കുട്ടി ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, സിറാജുദ്ധീന്‍ ഖാസി ലൈന്‍,എം എ എച്ച് മഹ്‌മൂദ് ചെങ്കള,എ ബി ശാഫി പൊവ്വല്‍,മുജീബ് തളങ്കര,ഇബ്രാഹിം ഹാജി ഒടയഞ്ചാല്‍, സി എച്ച് മുഹമ്മദ് കുഞ്ഞി വടക്കേക്കര, മൊയ്തീന്‍ കുഞ്ഞി മാസ്റ്റര്‍ കമ്പലൂര്‍,അബൂബക്കര്‍ മാസ്റ്റര്‍ പാറപ്പള്ളി,, അബ്ദുല്‍ ബാരി ഹുദവി, മുഷ്താഖ് അഹമ്മദ് ഹുദവി, കെ എം അബ്ദുറഹ്‌മാന്‍,ബി എസ് ഇബ്രാഹിം മഞ്ചേശ്വരം, സത്താര്‍ ഹാജി,മുനീര്‍ അണങ്കൂര്‍, പി എം അബ്ദുല്ല ഹാജി ഗോവ, ഹമീദ് കുണിയ, അബൂബക്കര്‍ സിദ്ദീഖ് ഹുദവി, മുനീര്‍ ബിസ്മില്ല സംസാരിച്ചു.

 

error: Content is protected !!