അമ്പലത്തറ: ഒക്ടോബര്‍ 20, 21 തീയതികളില്‍ പാറപ്പള്ളിയില്‍ വെച്ച് നടക്കുന്ന സമസ്ത മദ്രസാ അധ്യാപക സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കള്ളാര്‍ റെയ്ഞ്ച് ഇസ്ലാമിക കലാമേളയായ മുസാബഖയുടെ പ്രചരണാര്‍ത്ഥം വിളംബര റാലി നടത്തി. മൂന്നാ മൈല്‍ മദ്രസാ പരിസരത്ത് വെച്ച് മദ്രസാമാനേജ്‌മെന്റ് പ്രസിഡണ്ട് കെ കെ അബ്ദുറഹ്‌മാന്‍ പാണത്തൂര്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഹാജി കെ അബൂബക്കര്‍മാസ്റ്ററിന് പതാകകൈമാറിഉദ്ഘാടനം നിര്‍വഹിച്ചു. പാറപ്പള്ളി മഖാം മുന്‍വശം റാലി സമാപിച്ചു.
ജലീല്‍ ദാരിമി പാണത്തൂര്‍ പ്രാര്‍ത്ഥന നടത്തി. മദ്രസാ മാനേജ്‌മെന്റ്, വിവിധ മഹല്ല് ഭാരവാഹികള്‍, സ്വാഗത സംഘം ഭാരവാഹികള്‍, ഉസ്താദുമാര്‍ തുടങ്ങിയവര്‍ നേത്രത്വം നല്‍കി.
