കാഞ്ഞങ്ങാട്: ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തില്‍ ലോക ഭക്ഷ്യ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എന്‍.എസ്.എസ് കരിയര്‍ ഗൈഡന്‍സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിനെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്കി. ഭക്ഷ്യ സുരക്ഷ,പോഷകാഹാരം എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ ചര്‍ച്ചയും നടത്തി.
വിദ്യാര്‍ത്ഥികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം സ്നേഹത്തോടെയും കരുതലോടെയും ഒരുക്കി നല്കുന്ന പാചക തൊഴിലാളികളുടെ സേവനങ്ങളെ അംഗീകരിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഭക്ഷണത്തിന്റെ മഹത്വവും ഭക്ഷണം തയ്യാറാക്കുന്നവരുടെ അധ്വാനത്തെ മാനിക്കേണ്ടതിന്റെ ആവശ്യകതയും ഈ പരിപാടി വിദ്യാര്‍ത്ഥികള്‍ക്ക് പകര്ന്നുനല്കി.
സ്കൂളിലെ കുട്ടികള്‍ക്ക് എന്നും രുചികരവും പോഷകസമൃദ്ധവുമായ ഉച്ചഭക്ഷണം തയ്യാറാക്കി നല്കുന്ന രമണി, പ്രീന , എന്നിവരെ ആദരിച്ചു. എന്‍.എസ്.എസ് കരിയര്‍ ഗൈഡന്‍സ് യൂണിറ്റിന്റെ വക സ്നേഹാദരവ് ശാരദ ടീച്ചറും കവിത ടീച്ചറും ചേര്‍ന്ന് ഇരുവര്‍ക്കും പൊന്നാട അണിയിച്ച് നല്കി.
പ്രിന്‍സിപ്പാള്‍ പി എസ് അരുണ്‍ , ഹെഡ് മാസ്റ്റര്‍ ഗിരീഷന് മാഷ് സ്റ്റാഫ് സെക്രട്ടറിമാരായ കെ പി രഞ്ജിത് , സി എം പ്രജീഷ്, കരിയര്‍ മാസ്റ്റര്‍ പി. സമീര്‍ സിദ്ദീഖി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആര് മഞ്ജു, എസ്.സനിത , കെ. പൂജ, പി പി .ശ്യാമിത , മറ്റു അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു
