പുല്ലൂര്‍ : കൊടവലം എന്‍ എസ് എസ് കരയോഗത്തിന്റെ കുടുംബ സംഗമവും. എസ്. എസ് എല്‍ സി , പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, മറ്റ് മേഖലകളില്‍ കഴിവു തെളിയിച്ചവരെയും അനുമോദനവും സംഘടിപ്പിച്ചു.
എന്‍ എസ് എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് കരിച്ചേരി പ്രഭാകരന് നായര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളെ അനുമോദിച്ച് ഉപഹാരം നല്കി. കരയോഗം പ്രസിഡന്റ് എന്‍ രവി അധ്യക്ഷനായി. തെക്ക് എന്‍ എസ് എസ് കരയോഗം പ്രസിഡന്റ് പി. ശശിധരന് നായര്‍, വനിതാ സമാജം സെക്രട്ടറി അനിത വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി സി. മുരളിധരന് സ്വാഗതവും, വൈസ് പ്രസിഡന്റ് എം ഗോപാലകൃഷ്ണന് നിന്ദിയും പറഞ്ഞു.
