കാഞ്ഞങ്ങാട്:ജനാധിപത്യത്തെ തകര്‍ക്കുവാനുള്ള ഗൂഢ ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന് ജോസഫ് മുള്ളന്മട പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയായി നടക്കുന്ന കളികള്‍ ചിലരുടെ നേട്ടങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗ്യാനേഷ് കുമാര്‍ രാജിവെക്കുക, പൗരന്മാരുടെ വോട്ടവകാശം ഉറപ്പുവരുത്തുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രക്ഷോഭ സമര പരിപാടികളുടെ ഭാഗമായി കേരള കോണ്‍ഗ്രസ് കാസര്‍കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്പില് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ജയിംസ് കണിപ്പള്ളി,സംസ്ഥാന സെക്രട്ടറി ജോര്‍ജ് പൈനാപ്പിള്ളി, കര്‍ഷക യൂണിയന് സംസ്ഥാന വൈസ് പ്രസിഡണ്ട് ജോയി മാരിയാടിയില്, ജില്ലാ ട്രഷറര്‍ കുര്യാച്ചന് പുളിക്കപ്പടവില്‍, നിയോജക മണ്ഡലം പ്രസിഡണ്ടുമാരായ കെ.എ. സാലൂ, രാഘവ ചേരാല്‍ എന്നിവര്‍ സംസാരിച്ചു.
