ഗ്രാമഗൃഹങ്ങളെ ഇളക്കിമറിച്ച് വീട്ടുമുറ്റ പുസ്തക ചര്‍ച്ചകള്‍ക്ക് സമാപനം

രാവണീശ്വരം: ഗ്രാമഗൃഹങ്ങളെ അക്ഷരങ്ങള്‍കൊണ്ട്? ഇളക്കിമറിച്ച്? ഹൊസ്ദുര്‍ഗ് ലൈബ്രറി കൗണ്‍സില്‍ വീട്ടുമുറ്റ പുസ്തക ചര്‍ച്ചകള്‍ക്ക്? സമാപനം. താലൂക്കിനുകീഴിലുള്ള 250 ലൈബ്രറികളിലായി 1500പുസ്തക ചര്‍ച്ചകളാണ് ‘അക്ഷരസൗഹൃദം’ പദ്ധതിയില്‍ ലക്ഷ്യമിട്ടത്. ഒരു ലൈബ്രറിയില്‍ ആറ് ചര്‍ച്ചകള്‍ നടക്കണമെന്നാണ് നിര്‍ദേശം. ഇതില്‍ 230 ഗ്രന്ഥശാലകളില്‍ ചര്‍ച്ചകള്‍നടന്നു. നൂറോളം ലൈബ്രറികളില്‍ ആറ് ചര്‍ച്ചകളുംനടന്നു. വിക്ടര്‍ ഹയൂഗോയുടെ പാവങ്ങള്‍ എന്ന നോവലിലാണ് ചര്‍ച്ചയുടെ തുടക്കം. ദാരിദ്ര്യവും സ്ത്രീപീഡനം എന്നിവ വിഷയമായി അടയാളപ്പെടുത്തിയ സൃഷ്ടികളാണ് ഏറെയും തെരഞ്ഞെടുത്തത്. പാവങ്ങള്‍, തോട്ടിയുടെ മകന്‍, മരപ്പാവകള്‍, അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, പാട്ടബാക്കി, ഷെര്‍ലക്, എന്റെ സ്ത്രീ അറിവുകള്‍, മുച്ചിലോട്ടമ്മ, പന്തിഭോജനം, കിടപ്പറസമരം തുടങ്ങിയ പുസ്തകങ്ങള്‍ ചര്‍ച്ചയില്‍ വന്നു. ഏറ്റവും കൂടുതല്‍ ചര്‍ച്ച ?ചെയ്തത് അംബിക സുതന്‍മാങ്ങാടിന്റെ മുച്ചിലോട്ടമ്മയാണ് ഏറെയും ചര്‍ച്ച ചെയ്ത്. ഗ്രന്ഥശാലകളോട് മുഖംതിരിച്ച പുതിയ തലമുറയെ സ്വവസതികില്‍ വെച്ച് പുസ്തകങ്ങളുമായി ചങ്ങാത്തം സൃഷ്ടിക്കുന്നതില്‍ വലിയ വിജയം വീട്ടുമുറ്റ പുസ്തക ചര്‍ച്ചയിലൂടെയുണ്ടായി എന്ന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍സെക്രട്ടറി പി. വേണുഗോപാലന്‍ പറഞ്ഞു. രാവണീശ്വരം സി. അച്യുതമേനോന്‍ ഗ്രന്ഥാലയം ആന്‍ഡ് വായനശാല സമാപന വീട്ടുമുറ്റ പുസ്തക ചര്‍ച്ചയില്‍ വിക്ടര്‍ ഹ്യൂഗോവിന്റെ ‘പാവങ്ങള്‍’ തെരഞ്ഞെടുത്തു. നിറഞ്ഞുകവിഞ്ഞ വീട്ടുമുറ്റത്ത് നടന്ന സമാപന പുസ്തക ചര്‍ച്ചയില്‍ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ രവീന്ദ്രന്‍ രാവണേശ്വരം പുസ്തകാവതരണം നടത്തി. കരുണാകരന്‍ കുന്നത്ത്, കെ.വി. കാമരാജന്‍, രമ്യ, ധന്യ, അജിത മുരളി, ഗംഗാധരന്‍ പള്ളികാപ്പില്‍, രാജേഷ്, പ്രമോദ്, കമലാക്ഷി എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് കെ.വി. കാമരാജന്റെ വീട്ടുമുറ്റത്ത് നടന്ന പുസ്തക ചര്‍ച്ചയില്‍ അജിതമുരളി അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി. ബാബു സ്വാഗതവും ലൈബ്രേറിയന്‍ എം. രേഷ്മ നന്ദിയും പറഞ്ഞു.
Pusthaka charcha രാവണീശ്വരം സി. അച്യുതമേനോന്‍ ഗ്രന്ഥാലയം ആന്‍ഡ് വായനശാല സമാപന വീട്ടുമുറ്റ പുസ്തക ചര്‍ച്ചയില്‍ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ രവീന്ദ്രന്‍ രാവണേശ്വരം പുസ്തകാവതരണം നടത്തുന്നു.

 

error: Content is protected !!