കാഞ്ഞങ്ങാട്: വടകരമുക്കില്‍ അന്യസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു .വടകരമുക്കിലെ
ഇരു നിലക്കെട്ടിടത്തിന് മുകളില്‍ കെട്ടിയുണ്ടാക്കിയ ഷെഡ്ഡില്‍ താമസിക്കുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി ഉത്തംദത്തിന് (24) ആണ് കുത്തേറ്റത്. പുറത്ത് ആഴത്തിലുള്ള കഠാരക്കുത്തേറ്റ ഉത്തംദത്തിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി വൈകിയാണ് സംഭവം. ഒപ്പം താമസിച്ചിരുന്ന തൊഴിലാളി ഇമാനുള്‍ ഇസ്ലാം ആണ് (24), ഉത്തംദത്തിനെ കുത്തിയത്.
