തൃക്കരിപ്പൂര്‍: വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. മുന്‍ ഡിസിസി പ്രസിഡന്റ് കെ. വെളുത്തമ്പുവിന്റെ മകന്‍
തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലില്‍ വത്സരാജന്റെ ഭാര്യ ബിന്ദു (52) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ തറവാട് വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും ചന്തേര പോലീസും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.മാവുങ്കാല്‍ കല്യാണ്‍ റോഡ് സ്വദേശിനിയാണ് ബിന്ദു. റിട്ട. തഹസില്‍ദാര്‍ രാഘവന്റെയും സരോജിനിയുടെയും മകളാണ്. മകന്‍: അര്‍ജുന്‍. മരുമകള്‍:അനുശ്രീ. സഹോദരങ്ങള്‍: പ്രകാശന്‍, അഡ്വ. സന്തോഷ്, ബീന, ആനന്ദവല്ലി. സംസ്‌കാരം ഞായറാഴ്ച ഉദിനൂരില്‍ നടക്കും.
