കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവം നവരസ 2026 ന് തുടക്കമായി ;സിനിമാതാരം ഉണ്ണി രാജ് ചെറുവത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കാഞ്ഞങ്ങാട്: കൗമാര കലയുടെ ഏറ്റവും വലിയ ഉത്സവമായ കേരള സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായുള്ള സ്‌കൂള്‍തല കലോത്സവ മത്സരങ്ങള്‍ ആരംഭിച്ചു. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവം നവരസ 2026 മത്സരങ്ങള്‍ വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരവും മറിമായം ഫെയിമു മായ ഉണ്ണിരാജ് ചെറുവത്തൂര്‍ നിര്‍വഹിച്ചു. കലോത്സവത്തിലൂടെ വളര്‍ന്നുവന്ന കലാകാരനാണ് താനെന്നും ഒരു കലാകാരന്റെ ജീവിതത്തില്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് വിലമതിക്കാനാവാത്ത സ്ഥാനമുണ്ടെന്നും ഉണ്ണിരാജ് പറഞ്ഞു. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ബഷീര്‍ ആറങ്ങാടി അധ്യക്ഷത വഹിച്ച് സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത ജോര്‍ജ് ഉണ്ണി രാജ് നുള്ള ഉപഹാര സമര്‍പ്പണം നടത്തി. സുപ്രിയ ടീച്ചര്‍ സ്വാഗതവും അശ്വതി ടീച്ചര്‍ നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന നവരസ രണ്ടായിരത്തി ഇരുപത്തിയാറില്‍ വിവിധ കലാ മത്സരങ്ങള്‍ വേദിയില്‍ അരങ്ങേറും.

 

error: Content is protected !!