വെള്ളിക്കോത്ത് അതിയാല്‍ തെരുവിലെ സി എച്ച് കൃഷ്ണന്‍ അന്തരിച്ചു; മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിന് കൈമാറി

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അതിയാല്‍ തെരുവിലെ സി എച്ച് കൃഷ്ണന്‍(83) അന്തരിച്ചു.റിട്ടയേഡ് ഖാദി ജീവനക്കാരനായിരുന്നു. പഴയകാല പാര്‍ട്ടിമെമ്പറും തെരു പ്രദേശത്തെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായ പങ്കുവെക്കുകയും ചെയ്തു.സ്വാതന്ത്ര്യ സമര സേനാനി എ. വി രാമന്റെയും ഉച്ചിരയുടെയും മകനാണ്.ഭാര്യ :സി കാര്‍ത്യായനി. മക്കള്‍ : സുരേഷ്, പ്രീതി,പരേതനായ കെ മധു. മരുമക്കള്‍: സദാനന്ദന്‍ (റിട്ട. എച്ച്.എം. അടൂര്‍ ഗവ. ഹൈസ്‌കൂള്‍), ശാന്തകുമാരി ( എച്ച്.എം. കോടോത്ത് അംബേദ്കര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), സഹോദരങ്ങള്‍:
സി.രാഘവന്‍, സി. നാരയണന്‍ ,സി കണ്ണന്‍, എം കുഞ്ഞമ്പു, സി എച്ച് ബാലന്‍.മൃതദേഹം സിപിഐ,എം തെരു ബ്രാഞ്ച് ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിന് കൈമാറി. സിപിഐഎം ഏരിയാ സെക്രട്ടറി അഡ്വക്കേറ്റ് കെ.രാജമോഹന്‍ , ഏരിയ കമ്മിറ്റി അംഗങ്ങളായ എം പൊക്ലന്‍, ശിവജി വെള്ളിക്കോത്ത്, വി.ഗിനിഷ്, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി,വി തുളസി,മൂലക്കണ്ടം പ്രഭാകരന്‍ , ലോക്കല്‍ സെക്രട്ടറികെ.രാധാകൃഷ്ണന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സഞ്ജയന്‍, മനോജ് അജാനൂര്‍.പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ ചിറാകോട്ട് കുഞ്ഞിക്കണ്ണന്‍, ദേവി രവീന്ദ്രന്‍ , ബ്രാഞ്ച്‌സെക്രട്ടറിമാരായ പി രാജന്‍, രാജീവന്‍ കണ്ണികുളങ്ങര തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

 

error: Content is protected !!