പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: പ്രതിക്ക് 1 വര്‍ഷം തടവും പിഴയും

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്സിലെ പ്രതിക്ക് 1 വര്‍ഷം സാധാരണ തടവും, 10000രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവിനും ശിക്ഷ വിധിച്ചു.ബേഡഡുക്ക
മുന്നാട് ചേടിമൊട്ട തട്ടുമ്മല്‍ ഹൗസ് കബീര്‍ (35) നെ യാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് പി.എം സുരേഷ് ശിക്ഷ വിധിച്ചത്. 2025 ജനുവരി 29 ന് രാവിലെ 10.45 കളനാട് എന്ന സ്ഥലത്ത് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന 17 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ മോശം ഉദ്ദേശത്തോടെ പിന്തുടര്‍ന്ന് സ്‌കൂട്ടറില്‍ കയറാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. പോക്‌സോ ആക്ട് പ്രകാരം 1 വര്‍ഷം സാധാരണ തടവും, 10000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവിനും ശിക്ഷിച്ചു. മേല്പറമ്പ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അന്വേഷണം നടത്തി കോടതിയില്‍ പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ സബ്ബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ആയിരുന്ന കെ. വേലായുധന്‍ ആണ്. പ്രോസീക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.

 

error: Content is protected !!