സംസ്ഥാന യോഗ സ്‌പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പിന് കാലിക്കടവില്‍ തുടക്കം

പിലിക്കോട് : യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 11-മത് സംസ്ഥാന യോഗ സ്‌പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പിന് കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തില്‍ തുടക്കം.തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. നീലേശ്വേരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം മീനാകുമാരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന യോഗ അസോസിയേഷന്‍ പ്രസിഡന്റ അഡ്വ. ബി.ബാലചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി.ചന്ദ്രമതി, യോഗ അസോസിയേഷന്‍
സംസ്ഥാന സെക്രട്ടറി ഡോ.കെ.രാജഗോപാലന്‍ ,അഖിലേന്ത്യാ യോഗ ഫെഡറേഷന്‍ സെക്രട്ടറി സജ്ജീവ് കുമാര്‍ ,സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധി പി.പി.അശോകന്‍ മാസ്റ്റര്‍,പിലിക്കോട് ഗ്രാമപഞ്ചായത്ത്
അസി.സെക്രട്ടറി പി. അരവിന്ദന്‍,യോഗ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്,എം.വി.നാരായണന്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കുഞ്ഞിക്കണ്ണന്‍, രവീന്ദ്രന്‍ മാണിയാട്ട്, പി.വി.ഗോവിന്ദന്‍, കെ
രാജു, എം. പി .മനോഹരന്‍, എംടിപി സുലൈമാന്‍,അഡ്വ.പി.എം.പ്രകാശന്‍,എം.വി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.വി. ഗണേഷ് സ്വാഗതവും യോഗ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ പി പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശേഷം കൊല്ലം ജില്ലയിലെ ആഗ്‌നയ എസ് എസ് നായര്‍, ഹര്‍ഷിത എസ് എസ് നായര്‍ എന്നിവര്‍ പ്രദര്‍ശന യോഗ ഡാന്‍സ് അവതരിപ്പിച്ചു.14 ജില്ലകളില്‍നിന്നായി 800 മത്സരാര്‍ഥികളാണ് നാലു ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
ചാമ്പ്യന്‍ഷിപ്പ് ആഗസ്ത് മൂന്നിന് സമാപിക്കും.

 

error: Content is protected !!