മരണം രജിസ്റ്ററില്‍ പേരു തിരുത്തിയതിന് കേസ്

മഞ്ചേശ്വരം: മരണപ്പെട്ട സ്ത്രീയുടെ പഞ്ചായത്ത് മരണം രജിസ്റ്ററില്‍ ഭര്‍ത്താവിന്റെ പേര് മായ്ച്ച്തിരുത്തി മറ്റൊരു പേര് രേഖപ്പെടുത്തിയെന്ന് കാണിച്ച് ജില്ലാ പോലീസ് മേധാവിക്ക് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു.പൈ വെളിഗെ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്. 2011 വര്‍ഷത്തെ മരണ രജിസ്റ്ററിലെ 98/2011 തീയതി 2011 ആഗസ്റ്റ് 20 മരണരജിസ്ട്രഷേന്‍ പ്രകാരം 2011ആഗസ്റ്റ് 17 ന് മരണപ്പെട്ട കമല എന്നയാളുടെ മരണം രജിസ്റ്റര്‍ ചെയ്തതില്‍ ഭര്‍ത്താവിന്റെ പേരായി രേഖപ്പെടുത്തിയിരുന്ന തുക്ര എന്ന പേര് മായ്ച്ച് ചതിക്കുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടുകൂടി ഗുരുവ എന്ന് തിരുത്തി രേഖപ്പെടുത്തി വ്യാജ നിര്‍മ്മാണം നടത്തിയെന്ന പരാതിയിലാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.

 

error: Content is protected !!