മാവുങ്കാല്‍: അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ആയിരുന്ന കെ സുകുമാരന്‍ ആനന്ദാശ്രമത്തിന്റെ രണ്ടാം ചരമ വാര്‍ഷികദിനം മാവുങ്കാല്‍ മേഖല കോണ്‍ഗ്രസ് കമ്മിറ്റി സാമൂചിതമായി ആചരിച്ചു.
ഇന്ന് രാവിലെ 8 മണിക്ക് ചായചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ചന അര്‍പ്പിച്ചു.
തുടര്‍ന്ന് നടന്ന അനുസ്മരണ പരിപാടിയില്‍ അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണന്‍ കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സതീശന്‍ പറക്കാട്ടില്‍ അനുസ്മരണ പ്രഭാഷണം നടത്തി. മേഖല കോണ്‍ഗ്രസ് പ്രസിഡന്റ് നാരായണന്‍ എക്കാല്‍, കുഞ്ഞിരാമന്‍ എക്കാല്‍,വിമല കുഞ്ഞികൃഷ്ണന്‍, പ്രഭാകരന്‍ കുന്നുമ്മല്‍,പ്രേമ പുതിയകണ്ടം,ഉഷ പ്രഭാകരന്‍,വിനു മൂലക്കണ്ടം, കുഞ്ഞികൃഷ്ണന്‍ കുറ്റിയാട്ട്, മനോജ് തമരക്കുഴി, അനില്‍ കെ.രാംനഗര്‍, ആര്‍.കുഞ്ഞിരാമന്‍ ആനന്ദാശ്രമം, സൂരജ് മാവുങ്കാല്‍, സതീശന്‍ മാവുങ്കാല്‍,മനോജ് മൂലക്കണ്ടം തുടങ്ങിയവര്‍ സംബന്ധിച്ചു.
മേഖല ജനറല്‍ സെക്രട്ടറി ഗദ്ധാഫി മൂലക്കണ്ടം സ്വാഗതം പറഞ്ഞു.
