ഐങ്ങോത്ത് ദേശീയപാതയില്‍ വാഹന പരിശോധനയിക്കിടെ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: ഹൈവേ പോലീസ് വാഹന പരിശോധനയ്ക്കിടെ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 1.20ന് പടന്നക്കാട് ഐങ്ങോത്ത് വെച്ച് കെഎല്‍ 13 ബി ബി 1345 കാറാണ് അപകടം വരുത്തിവെച്ചത്. എസ് എച്ച് ക്യുവിലെ സിവില്‍ പോലീസ് ഓഫീസ് ഉദ്യോഗസ്ഥരായ സൂരജ്, അലോഷ്യസ്
എന്നിവര്‍ക്കാണ് പരിക്ക്. ഇതില്‍ സൂരജിനെ കാലിന് ഗുരുതരമായ പരിക്കേറ്റ നിലയില്‍ കാസര്‍കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി.

 

error: Content is protected !!