പുല്ലൂര്‍: മകന്‍ ഷോക്കേറ്റ് മരിച്ചതിന്റെ ഏഴാം നാള്‍ മാതാവും മരിച്ചു. വണ്ണാര്‍ വയല്‍മൊട്ടക്കുന്നിലെ കുഞ്ഞമ്മ (83) ആണ് ഇന്നലെ മരിച്ചത്. മാവുങ്കാല്‍ സെക്ഷന്‍ കെഎസ്ഇബി ഓഫീസിലെ ലൈന്‍മാനായ മകന്‍ വി.വി.ഭരതന്‍ (52) ഈ മാസം 10ന് മടിക്കൈ കണിച്ചിറ പാലത്തിനു സമീപം ജോലിക്കിടെ മരിച്ചിരുന്നു. ഭര്‍ത്താവ്: പരേതനായ വി.വി. ചന്തന്‍ . മറ്റുമക്കള്‍ : വി.വി. ബാലകൃഷ്ണന്‍ (ബീഡിമേസ്രി, ഉദയനഗര്‍) ,യു.കെ.രാജേന്ദ്രന്‍ (പുല്ലൂര്‍), എം.മധു, കുഞ്ഞി നാരായണന്‍, രുഗ്മിണി , ഗംഗാമണി, ഗൗരി, പരേതരായ വി.വി.ചന്ദ്രന്‍, മരുമക്കള്‍: തങ്കമണി (മൂന്നാംകടവ്), സരസ്വതി (മടിക്കൈ), വല്‍സല (ഉദുമ), ശ്രീജ (പൂച്ചക്കാട് ), സൗമ്യ (കരുവാക്കോട് ), രേഷ്മ(ദേളി),ഉദയന്‍ (ഉദയനഗര്‍), സുനില്‍കുമാര്‍ (അ ണ്ടോള്‍),പരേതനായ ബാലന്‍.
