തനിമ സാംസ്‌കാരിക വേദി തൃക്കരിപ്പൂര്‍ ചാപ്റ്റര്‍ പുസ്തക ചര്‍ച്ചയും സംഗീത സന്ധ്യയും നടത്തി; കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് ഏ.എം ഫസലുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു

തൃക്കരിപ്പൂര്‍: തനിമ സാംസ്‌കാരിക വേദി തൃക്കരിപ്പൂര്‍ ചാപ്റ്റര്‍ പുസ്തക ചര്‍ച്ചയും ഗാന സന്ധ്യയും നടത്തി. ചാപ്റ്റര്‍ പ്രസിഡന്റ് മ ലേഷ്യന്‍ യാത്രാ വിവരണ പുസ്തകമായ സെലാമത്ത് ദത്താങ്ങ് കെ മ ലേഷ്യ എന്ന പുസ്തകത്തി ന്റെയും ചര്‍ച്ചയും ശേഷം തനിമ തൃക്കരിപ്പൂരി ന്റെ കാലാകാരന്മാര്‍ അവതരിപ്പിച്ച ഗാന സന്ധയും നടത്തി. പരിപാടി കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് ഫസലുറഹ്‌മാന്‍ ഏ.എം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബുതായ് അധ്യക്ഷത വഹിച്ചു. എന്‍.കെ.പി ഷാഹുല്‍ ഹമീദ് സ്വാഗതവും എം.ടി.പി മുസ്തഫ നന്ദിയും പറഞ്ഞു. ജബ്ബാര്‍ ചെറുവത്തൂര്‍ പുസ്തക പരിചയം നടത്തി. ഖാസിം ഉടുമ്പുന്തല പ്രസംഗിച്ചു.

 

error: Content is protected !!