കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി; കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും സമിതി ജില്ലാ സെക്രട്ടറി ടി വി ബാലന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:യു പി എ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചു ധര്‍ണ്ണയും നടത്തി. നിരവധി വ്യാപാരികള്‍ അണിനിരന്ന കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി കേന്ദ്രീകരിച്ച് പ്രകടനം ആരംഭിച്ചു. തുടര്‍ന്ന് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ടി വി ബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ ഗോപാലന്‍ അധ്യക്ഷനായി. ലിജു അബൂബക്കര്‍, ശശിധരന്‍ കൈരളി, കെ വി സുകുമാരന്‍, എം മാധവന്‍, ഇ രാഘവന്‍, സത്യന്‍ പടന്നക്കാട്, മുഹമ്മദ് റിയാസ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ ട്രഷറര്‍ എം ഉദയകുമാര്‍ സ്വാഗതവും കെ വി ദിനേശന്‍ നന്ദിയും പറഞ്ഞു

 

error: Content is protected !!