കോളംകുളം:ലോഗോ രൂപകല്പ്പനയില് ശ്രദ്ധേയനാവുകയാണ് ഫോട്ടോഗ്രാഫറും കോളംകുളം ക്ലാസിക് ഡിജിറ്റല് സ്റ്റുഡിയോ ഉടമയുമായ ഹരി ക്ലാസിക്. നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില് ദീപശിഖ തെളിയാനൊരുങ്ങുന്ന കാസര്കോട് റവന്യൂ ജില്ലാ ഒളിമ്പിക്സ് ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില് ക്ഷണിച്ച ലോഗോകളില് ഹരി ക്ലാസിക് ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഉപജില്ലാ, ജില്ലാ കലാ കായിക മേളകള്, വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സമ്മേളനങ്ങള്, ക്ലബുകള്, വിദ്യാഭ്യാസ സ്ഥാപനങ്ങള്, മറ്റ് സാംസ്കാരിക സ്ഥാപനങ്ങളുടെ മുദ്രകള് തുടങ്ങി ഒട്ടനവധി സൃഷ്ടികള് ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. 16 വര്ഷത്തിലധികമായി ഫോട്ടോഗ്രാഫി രംഗത്ത് സജീവമായ ഹരി കോളംകുളത്ത് ക്ലാസിക് ഡിജിറ്റല് സ്റ്റുഡിയോ എന്ന സ്ഥാപനം കൂടി നടത്തി വരുന്നു. ഡിജിറ്റല് ആല്ബം മേക്കിംഗിലും ഗ്രാഫിക് ഡിസൈനിംഗിലും കൂടി തന്റേതായ ഇടം നേടാന് അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്
